തിരുവനന്തപുരം: തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള നിവേദനം നല്കി. ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനെ ഷാൾ അണിയിച്ച് അഭിനന്ദിച്ചു.
ഗതാഗത തടസ്സം നിത്യസംഭവമായി മാറിയിരിക്കുന്ന തകഴി റെയിൽവെ ക്രോസിലെ യാത്ര ക്ലേശം ശാശ്വതമായി പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്കി.
0 Comments