ad

Ticker

6/recent/ticker-posts

കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു


തിരൂർ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് തലക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ നിർവഹിച്ചു. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ അധ്യക്ഷത വഹിച്ചു. തലക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ നടപ്പാക്കിയ പദ്ധതിയിലൂടെ നൂറിലധികം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. മാങ്ങാട്ടിരിയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ബാബു, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ടി. അനിത എന്നിവർ സംസാരിച്ചു.

Post a Comment

0 Comments