ad

Ticker

6/recent/ticker-posts

ലോക സാക്ഷാരതാ ദിനത്തിൽ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് ഉപഹാരം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ സാക്ഷരതാ മിഷന്റെ തുല്യതാ പഠനത്തിലൂടെ പത്താം തരം വിജയിച്ച കാരണവർ പി ടി മരക്കാർ ഹാജിക്ക് നൽകുന്നു

തുല്യതാ പഠനത്തിൽ മികവ് കാണിച്ച മരക്കാർ ഹാജിക്ക് ലോക സാക്ഷരതാ ദിനത്തിൽ യൂത്ത് ലീഗ് ആദരം കാടാമ്പുഴ: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ പത്താം തരം തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയ കാരണവർ പി.ടി. മരക്കാർ ഹാജിയെ ലോക സാക്ഷരതാ ദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉപഹാരം നൽകി യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി ജാഫർ അലി അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കാടാമ്പുഴ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡന്റ് എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ടി.ഷാജഹാൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ അബുഹാജി കാലൊടി, റഫീഖ് കല്ലിങ്ങൽ, അബൂബക്കർ തുറക്കൽ, പി.വി. നാസിബുദ്ദീൻ, ഒ.പി. കുഞ്ഞിമുഹമ്മദ്, ടി.എം. ബഷീർ കുഞ്ഞു , യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ടി.പി കുഞ്ഞുട്ടി ഹാജി, എ.കെ.മുസ്തഫ ഹാജി ,മൊയ്തീൻ മാടക്കൽ, ഒ കെ.കുഞ്ഞിപ്പ, റഷീദ് കോങ്ങാടൻ , മൂർക്കത്ത് അഹമ്മദ് മാസ്റ്റർ, പഞ്ചായത്ത് ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ കെ.പി ഫൈസൽ, ശിഹാബ് മങ്ങാടൻ, പി.ടി. ഗഫൂർ , അഡ്വ.എ.കെ. സകരിയ്യ,കെ.പി മൊയ്തീൻകുട്ടി ഹാജി, പി ടി. റാഷിദ്, ഫവാസ് എൻ, റജീൽ കെ.കെ, കെ.ടി ഉബൈദ്, കെ.പി ഇർഷാദലി മാസ്റ്റർ, വി.കെ അബ്ദു എന്നിവർ പങ്കെടുത്തു നിശ്ചയദാർഢ്യം കൊണ്ട് പ്രായത്തെ കീഴടക്കിയാണ് 2021 ൽ മരക്കാർ ഹാജി തന്റെ 75-ാം വയസ്സിൽ പത്താം ക്ലാസ് പഠിച്ചെടുത്തത്. . മാറാക്കര പഞ്ചായത്ത് 5-ാം വാർഡിലെ കല്ലു പാലം സ്വദേശിയായ പാലക്കത്തൊടി മരക്കാർ ഹാജി 35 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിൽ മടങ്ങിയെത്തി മത- രാഷ്ട്രീയ രംഗങ്ങളിൽ സജീവമാകുന്നതിനിടക്കാണ് തുടർ പഠനം നടത്തിയത്. സാക്ഷരതാ മിഷന്റെ സ്ഥിരോത്സഹമുള്ള പഠിതാവായിരുന്നു മരക്കാർ ഹാജി. കമ്പ്യൂട്ടർ പഠനത്തിലും സജീവമാണ് മരക്കാർ ഹാജി. . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഇ സാക്ഷരതയുടെ പ്രചാരണത്തിൻ്റെ ബ്രാൻ്റ് അംബാസിഡർ കൂടിയായിരുന്നു മരക്കാർ ഹാജി. സാക്ഷരതാ മിഷൻ്റെ പ്രസിദ്ധീകരണമായ അക്ഷരകൈരളിയുടെ മുഖചിത്രമായും മരക്കാർ ഹാജിയുടെ കമ്പ്യൂട്ടർ പഠന ചിത്രം നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും കൂടിയാണ് മരക്കാർ ഹാജി.  

Post a Comment

0 Comments