ad

Ticker

6/recent/ticker-posts

വിമുക്തഭടൻമാർ പ്രതിഷേധ ധർണ്ണ നടത്തി

വെട്ടിക്കുറച്ച 70% പെൻഷൻ പുനസ്ഥാപിക്കുക,വൺമാൻ ജുഡീഷ്യൽ കമ്മിറ്റി(OMJC) റിപ്പോർട്ടിന്മേൽ ഉടൻ നടപടിയെടുക്കുക,ആരോഗ്യ പദ്ധതി പ്രകാരം എം പാനൽ ആശുപത്രികളിൽ എല്ലാവർക്കും തുല്യതയോടെ റൂം സൗകര്യം ഏർപ്പെടുത്തുക, ഒൺ റാങ്ക് ഒൺ പെൻഷനിലെ (OROP) അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ എക്സർവ്വീസ് മെൻ കോർഡിനേഷൻ കമ്മറ്റി 08 സെപ്റ്റംബർ 2023 ന് രാജ്യ വ്യാപകമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു . തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നും വിമുക്തഭടന്മാരും,കുടുംബാംഗങ്ങളും, വീരനാരികളും, പങ്കെടുത്തു. കൃത്യം 11:00 മണിക്ക് ദക്ഷിണ മേഖല പ്രസിഡണ്ട് ശ്രീ മുളവന അലക്സിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘടനയുടെ ദേശീയ സീനിയർ വൈസ് ചെയർമാൻ ശ്രീ വി.എസ്. ജോൺ ഉദ്ഘാടനം നിർവഹിച്ചു, സംസ്ഥാന പ്രസിഡന്റ് ശ്രീ എം ബി ഗോപിനാഥ്, ദേശീയ വൈസ് ചെയർമാൻ ഡോ: അനിൽപിള്ള, ജില്ലാ പ്രസിഡന്റ് ശ്രീ അനിൽകുമാർ, ജില്ലാ സെക്രട്ടറി ശ്രീ സജീവ് കുമാർ, മീഡിയ കോർഡിനേറ്റർ ശ്രീ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments