3.90 കോടി രൂപ ചെലവിൽ 18 ക്ലാസ് മുറികളോട് കൂടിയ കെട്ടിടമാണ് നിർമിക്കുന്നത്_ ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ ക്ലാസ് മുറികളുടെ കുറവിന് ശാശ്വത പരിഹാരമായി പുതിയ കെട്ടിടം യാഥാർത്ഥ്യമാവുന്നു. സ്‌കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കിഫ്ബി മുഖേന 3.90 കോടി രൂപ ചെലവിലാണ് ഹൈസ്‌കൂൾ വിഭാഗത്തിന് 18 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം നിർമിക്കുന്നത്. കിലയാണ് കെട്ടിടത്തിന്റെ നിർമാണച്ചുമതല നിർവഹിക്കുന്നത്. പരിപാടിയിൽ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനവും എം.എൽ.എ നിർവഹിച്ചു. ഡി.ഡി.ഇ കെ.പി രമേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീൻകുട്ടി, ജില്ലാ പഞ്ചായത്ത് അംഗം എ.പി സബാഹ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല, സ്ഥിരം സമിതി അധ്യക്ഷരായ വി.ടി അമീർ, എൻ. മുഹമ്മദ്, എൻ. ഖദീജ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി.എ നൂർ, കെ.എം അബ്ദുറഹ്‌മാൻ, വാർഡ് അംഗം കെ. മുഹമ്മദലി, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ സുൽഫിക്കർ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി, ഡി.ഇ.ഒ പി.വി സാബു, പ്രിൻസിപ്പൽ ജി.എസ് ശ്രീലേഖ, പ്രധാനധ്യാപിക കെ. ജീജ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
0 Comments