ad

Ticker

6/recent/ticker-posts

ആലുവയിൽ നടന്നത് ആർഭാടമായ നബിദിന റാലി

കൊച്ചി : മനുഷ്യർക്കിടയിൽ മതിൽക്കെട്ടുകൾ വേണ്ടാ എന്ന തലക്കെട്ടുമായി ജീലാനി സ്റ്റഡി സെന്റർ സംസ്ഥാന കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച നബിദിന റാലി ആർഭാടം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. രണ്ടു ദിവസമായി നിർത്താതെ പെയ്തു കൊണ്ടിരുന്ന മഴ വക വക്കാതെ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് പ്രവാചക സ്നേഹികളാണ് റാലിയിലേക്ക് ഒഴുകിയെത്തിയത്. പ്രമുഖ സൂഫി ഗുരുവും ജീലാനി പ്രസ്ഥാനത്തിന്റെ തലവനുമായ ഖുതുബുസ്സമാൻ ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ, റാലി ഉത്ഘാടനം ചെയ്യാൻ നെടുമ്പാശ്ശേരി എയർപോർട്ട് ജംഗ്ഷനിൽ വന്നിറങ്ങിയതോടെ മഴക്ക് ശമനം വന്നത് പ്രവർത്തകരെ ആവേശഭരിതരാക്കി. എയർപോർട്ട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കിഴക്കേ ദേശം ജീലാനി ശരീഫിൽ സംഗമിക്കുന്നത് വരെയുള്ള മൂന്ന് മണിക്കൂർ സമയം മഴ മാറി നിന്നത് എല്ലായിടത്തും ചർച്ചയായി ലക്ഷണമൊത്ത അഞ്ചു വെള്ളക്കുതിരകൾ മുന്നിൽ അണി നിരന്നത് റാലിയുടെ പ്രൗഡി വർധിപ്പിച്ചു. കൂടാതെ കോഴിക്കോട് മലപ്പുറം കാസറഗോഡ് തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നെത്തിയ അമ്പതിൽ പരം കോൽ കളി, ദഫ്, അറബന മുട്ട് പ്രൊഫഷണൽ സംഘങ്ങൾ അവതരിപ്പിച്ച കലാ വിരുന്നുകൾ ജീലാനി നബിദിന റാലിയെ കൂടുതൽ ശ്രദ്ധേയമാക്കി. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി രണ്ടു നിരയായി ദേശീയ പാതയിലൂടെ നീങ്ങിയപ്പോൾ വാഹനങ്ങൾക്കോ യാത്രക്കാർക്കോ യാതൊരു വിധ തടസ്സങ്ങളും ഉണ്ടായില്ല എന്നത് പോലീസ് ഉദ്യോഗസ്ഥർക്ക് വലിയ ആശ്വാസമായിരുന്നു.നൂറോളം ജീലാനി വാളണ്ടിയർമാർ ട്രാഫിക് നിയന്ത്രണത്തിന് മുന്നിൽ ഉണ്ടായിരുന്നു. റോഡിന് ഇരു വശവും റാലി കാണാൻ കൂടിയവർക്കും മറ്റും കൈ നിറയെ മധുരപലഹാരങ്ങൾ വിതരണം ചെയ്തു കൊണ്ടായിരുന്നു റാലി നീങ്ങിയത്. അത്താണി വീര ഹനുമാൻ കോവിൽ, ദേശം ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രം ഭാരവാഹികൾ റാലിയിൽ പങ്കെടുത്തവർക്ക് മധുരം നൽകി സ്വീകരിച്ചത് വേറിട്ടൊരു കാഴ്ചയായി മാറി.ചാണ്ടി ഉമ്മൻ അടക്കമുള്ള നേതാക്കൾ ജീലാനി നബിദിന റാലിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് വീഡിയോ സന്ദേശവും ഇറക്കിയിരുന്നു

Post a Comment

0 Comments