ad

Ticker

6/recent/ticker-posts

കള്ളന്‍മാരെ പേടിച്ച് പൊന്നാനി കോടതി

കഴിഞ്ഞ ദിവസവും കോടതിയില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ടു. 3,500 രൂപയാണ് കോടതിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. അടിക്കടിയുണ്ടാകുന്ന കോടതിയിലെ മോഷണം എല്ലാവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പൊന്നാനി അതിവേഗ പോക്‌സോ കോടതിയില്‍ മോഷണം തുടര്‍ക്കഥയാകുകയാണ്. അടുത്തടുത്ത ദിവസങ്ങളില്‍ കോടതിയിലുണ്ടാകുന്ന മോഷണം എല്ലാവരെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെയും കോടതി ജീവനക്കാരന്റെയും പണമാണ് മോഷ്ടിക്കപ്പെട്ടത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുഗുണയുടെ പഴ്‌സില്‍നിന്ന് 3,500 രൂപ മോഷണം പോയി. കഴിഞ്ഞയാഴ്ചയും ഇതേ കോടതിയില്‍ മോഷണം നടന്നിരുന്നു. അന്ന് കോടതിയിലെ ബെഞ്ച് ക്ലാര്‍ക്കിന്റെ എ.ടി.എം. കാര്‍ഡും പണവും ഉള്‍പ്പെടെയുള്ള പഴ്‌സാണ് മോഷണം പോയിരുന്നത്. അടുത്തിടെ മഞ്ചേരി ജില്ലാ കോടതി കെട്ടിടത്തിലും മോഷണം നടന്നതായി വാര്‍ത്തയുണ്ടായിരുന്നു. അന്ന് കോടതി കെട്ടിടത്തില്‍ കയറി പൊലീസിന്റെയും പ്രോസിക്യൂട്ടറുടെയും പണം അടിച്ചുമാറ്റിയ സംഭവത്തിനു പിന്നാലെയാണ് പൊന്നാനി കോടതിയിലും മോഷ്ടാക്കളെത്തിയത്.

Post a Comment

0 Comments