എടത്വ: രണ്ടാം കൃഷിയിൽ കനത്ത നഷ്ടം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനും എടത്വ വികസന സമിതി ജനറൽ സെക്രട്ടറിയുമായ ഡോ.ജോൺസൺ വി.ഇടിക്കുള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന് നിവേദനം നല്കി. പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് നെൽചെടികൾ വീണതു മൂലവും വെള്ളം കെട്ടിക്കിടന്നതുമൂലവും കനത്ത നഷ്ടമാണ് നെൽകർഷകർക്ക് നേരിടേണ്ടി വന്നത്.ഏക്കറിന് 25 ക്വിൻ്റൽ പ്രതീക്ഷിച്ചപ്പോൾ വെറും 15 ക്വിൻ്റലിൽ താഴെ മാത്രമാണ് ലഭിച്ചത്. ഏക്കറിന് 35000 രൂപ മുതൽ 40000 രൂപ വരെ ചെലവഴിച്ചാണ് വിളവ് വരെ എത്തിച്ചത്. കനത്ത മഴയും കാറ്റും വൻ വിളവ് നഷ്ടമാണ് വരുത്തി വെച്ചത്. കർഷകന് ഉണ്ടായ നഷ്ടങ്ങൾ എല്ലാം കണക്കിലെടുത്ത് നഷ്ടപരിഹാരവും അടിയന്തിരമായി പി.ആർ.എസും വിതരണം ചെയ്യുവാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന് നിവേദനത്തിലൂടെ ആവശ്യപെട്ടു.ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ച വാർത്തയും നിവേദനത്തോടൊപ്പം ഉൾപ്പെടുത്തിയിരുന്നു. എ.എം ആരിഫ് എം.പി ,പി .പി ചിത്തരഞ്ജൻ എംഎൽഎ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിവേദനം നല്കിയത്.
0 Comments