ad

Ticker

6/recent/ticker-posts

കോഴിക്കോട് ഫാഷൻ തരംഗവുമായി സ്വയംവര എൻ.എക്സ്. റ്റി ഹൈലൈറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട് : യുവതികൾക്ക് പുത്തൻ ഫാഷൻ അനുഭവം സമ്മാനിക്കാൻ സ്വയംവര എൻ.എക്സ്.റ്റി കോഴിക്കോട് ഹൈലൈറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. ഒക്ടോബർ 30ന് ഹൈലൈറ്റ് മാളിൽ പ്രശസ്ത സിനിമാ താരം ദീപ്തി സതി സ്വയംവര എൻ.എക്സ്.റ്റി യുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.സ്വയംവര എൻ.എക്സ്.റ്റി മാനേജിംഗ് ഡയറക്റ്റർ ശങ്കരൻ കുട്ടിയും വിവിധ മേഖലയിലെ ഒട്ടനവധി പ്രമുഖരും ചടങ്ങിന്റെ ഭാഗമായി "കേരളത്തിലെ സ്വയംവര എൻ. എക്സ്. റ്റിയുടെ ആദ്യ ഷോറൂമാണ് ഹൈലൈറ്റ് മാളിൽ പ്രവർത്തനമാരംഭിക്കുന്നത്.സ്ത്രീകളുടെ ഔട്ട് ഫിറ്റുകൾക്കയുള്ള പ്രത്യേക ഷോറൂമാണിത്. ക്യാഷ്വൽ വെയേഴ്സ്, പാർട്ടി വെയേഴ്സ് തുടങ്ങി എല്ലാത്തരം വസ്ത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും . കേരളം മുഴുവൻ എൻ. എക്സ്. റ്റിയുടെ ശൃംഖല വ്യാപിപ്പിക്കുവാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതും ഉദ്‌ഘാടനത്തോടനുബന്ധിച്ച് സ്വയംവര എൻ. എക്സ്. റ്റിയുടെ മാനേജിങ് ഡയറക്ടർ ശങ്കരൻകുട്ടി പറഞ്ഞു "സ്വയംവര എനിക്ക് പ്രിയപ്പെട്ട ബ്രാൻഡാണ്. സ്വയംവര എൻ. എക്സ്. റ്റിയുടെ ഉദ്‌ഘാടനത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, യുവതികൾക്കായ് എൻ. എക്സ്. യിൽ ഒരുക്കിയിരിക്കന്ന കളക്ഷൻസ് ഏറെ ആകർഷകമാണെന്നും സ്വയംവര എൻ. എക്സ്. റ്റി വൻ വിജയമായി തീരട്ടെയെന്ന് ആശംസിക്കുന്നെന്നും ദീപ്തി സതി പ്രതികരിച്ചു ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഒട്ടനവധി ഓഫറുകൾ സ്വയംവര എൻ. എക്സ്.റ്റി യിൽ ഒരുക്കിയിട്ടുണ്ട്. 2500ന് മുകളിൽ പർച്ചേസ് ചെയുന്നവർക്ക് 300 രൂപയുടെ ഗിഫ്റ്റ് വൗച്ചറും പിന്നീടുള്ള ഓരോ 2500 രൂപയുടെ പർച്ചേസിനും 300 രൂപയുടെ വൗച്ചറും കസ്റ്റമേഴ്സിന് ലഭിക്കും 

Post a Comment

0 Comments