രണ്ടര വർഷം കൊണ്ട് കേരളത്തിലെ അമ്പത് ശതമാനം പൊതുമരാമത്ത് റോഡുകളും ബി.എം ആൻഡ് ബി.സി ചെയ്യാൻ കഴിഞ്ഞതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെറിയമുണ്ടം പഞ്ചായത്തിലെ കോട്ടിലത്തറ - മീശപ്പടി റോഡ് പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. കോട്ടിലത്തറ - മീശപ്പടി റോഡ് കേരള ബഡ്ജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് മേഖേനയാണ് വീതി കൂട്ടി നവീകരിക്കുന്നത്. ചടങ്ങിൽ മഞ്ചേരി പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് മുനീർ വടക്കുംപാട്ട് സ്വാഗതം പറഞ്ഞു. ചെറിയമുണ്ടം പഞ്ചായത്ത് അംഗങ്ങളായ വി.പി സരിത, വി മൻസൂർ, ബീന ചേലാട്ട്, എൻ.വി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.സി ശ്രീലക്ഷ്മി നന്ദി പറഞ്ഞു.
0 Comments