ad

Ticker

6/recent/ticker-posts

നബിദിനാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ അന്നദാനം

പെരുമ്പാവൂർ : നബിദിനാഘോഷത്തിന്റെ ഭാഗമായി, ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അന്നദാനം നടത്തി വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ജീലാനി സ്റ്റഡി സെന്റർ പെരുമ്പാവൂർ ഏരിയ കമ്മിറ്റി . മനുഷ്യർക്കിടയിൽ മതിൽക്കെട്ടുകൾ വേണ്ട എന്ന പ്രമേയവുമായി പ്രമുഖ സൂഫി ഗുരു ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താന്റെ നേതൃത്വത്തിൽ ജീലാനി സ്റ്റഡി സെന്റർ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ക്യാമ്പയിനോടനുബന്ധിച്ചാണ് അന്നദാനം നടന്നത്. ശനിയാഴ്ച കറുത്ത വാവ് പ്രമാണിച്ച് ബലിതർപ്പണത്തിനെത്തിയവർക്ക് അന്നദാനം നടത്താൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് ജീലാനി സ്റ്റഡി സെന്റർ പ്രവർത്തകർ.
ഒരു ഇസ്ലാമിക സംഘടന ഇത്തരത്തിൽ സ്വയം മുന്നോട്ട് വന്നു കൊണ്ട് തികച്ചും മാതൃകപരമായ പുണ്ണ്യ കർമ്മം ചെയ്യാൻ തയ്യാറായതിൽ ക്ഷേത്രം ഭാരവാഹികളും അതീവ സന്തുഷ്ടരാണ്. അന്ന ദാന ചടങ്ങിൽ മുഖ്യ അഥിതിയായി എൽദോസ് കുന്നപ്പിള്ളി എം എൽ എ പങ്കെടുത്തു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ രാജീവ്, ജമാൽ ആലുവ, കരീം ഹാജി, മുഹമ്മദ്‌ സിദ്ധീഖ്, കാസിം മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. സെപ്റ്റംബർ 30 ശനിയാഴ്ച ജാതി മത ഭേദമന്യേ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ജീലാനി സ്റ്റഡി സെന്റർ ആലുവയിൽ നടത്തിയ നബിദിന റാലി ഏറെ ശ്രദ്ധേമായിരുന്നു.

Post a Comment

0 Comments