ad

Ticker

6/recent/ticker-posts

യൂത്ത് മാർച്ച് ;മധുരം മനോഹരം കലോത്സവ നഗരിയിൽ 1000 അഭിനന്ദന കാർഡുകൾ നൽകി യൂത്ത് ലീഗ് കാടാമ്പുഴ: മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് വൈവിധ്യമാർന്ന പ്രചാരണങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്

മാറാക്കരയിൽ നടക്കുന്ന കുറ്റിപ്പുറം സബ് ജില്ലാ കലോത്സവ നഗരിയിൽ യൂത്ത് മാർച്ചിന്റെ സന്ദേശമടങ്ങിയ 1000 പ്രചാരണ കാർഡുകൾ പ്രവർത്തകർ വിതരണം ചെയ്തു. യൂത്ത് മാർച്ച് ;മധുരം മനോഹരം എന്ന ശീർഷകത്തിലാണ് കലാപ്രതിഭകൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മധുരവും സന്ദേശ കാർഡുകളും നൽകിയത്. മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ് യൂത്ത് മാർച്ചിന്റെ സന്ദേശവും അഭിനന്ദനങ്ങളും അടങ്ങിയ പ്രചാരണ കാർഡുകൾ വിതരണം ചെയ്തത്. യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗമായ പി വി നാസിബുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി കുഞ്ഞിമുഹമ്മദ്, മൂർക്കത്ത് അഹമ്മദ് മാസ്റ്റർ, പഞ്ചായത്ത് ഭാരവാഹികളായ എ.പി ജാഫർ അലി, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, പി.ടി ഗഫൂർ ,ഫഹദ് കരേക്കാട് , പി.ടി റാഷിദ് , മൻസൂർ സി വി , മുനവ്വിർ സി.വി , റബീഹ് സി.വി , സമദ് കെ എന്നിവർ പങ്കെടുത്തു. ഡിസംബർ 1 ന് വഴിക്കടവിൽ നിന്നും ആരംഭിക്കുന്ന യൂത്ത് മാർച്ച് 20 ന് പൊന്നാനിയിൽ സമാപിക്കും. ഡിസംബർ 17 ന് കോട്ടക്കൽ മണ്ഡലത്തിൽ പര്യടനം നടത്തുന്ന യൂത്ത് മാർച്ച് കാടാമ്പുഴയിൽ നിന്നാണ് ആരംഭിക്കുക 

Post a Comment

0 Comments