ad

Ticker

6/recent/ticker-posts

'അരികെ 2023' സംഘടിപ്പിച്ചു

മലപ്പുറം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഗൃഹാധിഷ്ഠിത വിദ്യാര്‍ഥികളുടെ സംഗമം 'അരികെ 2023' സംഘടിപ്പിച്ചു. ആരോഗ്യ പരിശോധന, ബോധവല്‍ക്കരണ ക്ലാസ്, കലാപരിപാടി എന്നിവ സംഗമത്തിന്റെ ഭാഗമായി നടത്തി. മലപ്പുറം നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. സാധ്യമാകുന്ന ഇടങ്ങളിലേക്കെല്ലാം തന്റെ കുട്ടികളെ കൊണ്ടുപോയി സമൂഹവുമായി ഇടപെടാനും ചുറ്റുപാടുകളെയും പ്രകൃതിയേയും നിരീക്ഷിക്കാനുമുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ആര്‍.സി ട്രെയ്‌നര്‍ പി.പി രാജന്‍ സ്വാഗതം പറഞ്ഞു. മലപ്പുറം ബി.പി.സി പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജൈവ കര്‍ഷകന്‍ തോരപ്പ മുസ്തഫ സദസുമായി സംവദിച്ചു. ഡോ. ജോസഫ് കുര്യന്‍, നഴ്‌സിങ് ഓഫീസര്‍ മുഹമ്മദ് ദില്‍ഷാദ് കുട്ടികളെ പരിശോധിച്ചു. കെ.പി റഫീക്കലി അതിജീവനത്തെക്കുറിച്ച് ബോധവല്‍ക്കരണം ക്ലാസെടുത്തു. പരിപാടിയില്‍ പി. റിനീഷിന്റെ നേതൃത്വത്തില്‍ സംഗീതവിരുന്നൊരുക്കി. ബി.ആര്‍.സി ട്രെയ്‌നര്‍ റഷീദ് മുല്ലപ്പള്ളി നന്ദി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

Post a Comment

0 Comments