സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായുള്ള പഞ്ചായത്ത്തല ഹെല്‍ത്ത് ക്യാംപെയില്‍ വള്ളിക്കുന്നില്‍ സംഘടിപ്പിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് എ. ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആത്രപുളിക്കല്‍ സിന്ധു അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ നിള ജ്യോതിഭാസ് സ്വാഗതം പറഞ്ഞു. ഡോ. ഒ രാജീവ്, വികസന സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.കെ രാധ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സതി തോട്ടുങ്ങല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ പ്രതീത, പി.എം രാധാകൃഷ്ണന്‍, സിന്ധു ബൈജുനാഥ്, സച്ചിധാന്ദന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു പുഴക്കല്‍ എന്നിവര്‍ പങ്കെടുത്തു. ഷി ക്യാമ്പയിനിന്റെ ഭാഗമായി വനിതകള്‍ക്ക് തിരൂരങ്ങാടി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി നര്‍ജിസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നെടിയിരിപ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. സോണിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം വനിതകള്‍ പങ്കെടുത്തു.
0 Comments