ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയുടെ ഇന്റർസോൺ കലോത്സവത്തിന്റെ ലോഗോയും പേരും പ്രകാശിപ്പിച്ചു. പ്രശസ്ത സിനിമ താരങ്ങളായ സൈജു കുറുപ്പും താൻവി റാമും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. നവംബർ 12 മുതൽ 15 വരെ കോട്ടക്കൽ വി. പി. എസ്. വി ആയുർവേദ കോളേജിൽ വെച്ചാണ് കലോത്സവം സംഘടിപ്പിക്കപ്പെടുന്നത്. ഇസ്രായേൽ അധിനിവേശത്തിനെതിരെ പൊരുതുന്ന പലസ്തീൻ ജനതക്ക് കലയിലൂടെയുള്ള ഐക്യദാർഢ്യമാവും ഇന്റർസോൺ കലോത്സവമെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ഡോ. എം അഖീൽ മുഹമ്മദ്, ജനറൽ സെക്രട്ടറി ഡോ. പി. ഡി കൃഷ്ണപ്രസാദ്, കോട്ടക്കൽ ആയുർവേദ കോളേജ് യൂണിയൻ ചെയർപേഴ്സൺ പി. അനഘ, ജനറൽ സെക്രട്ടറി വി ആദർശ് സംഘാടക സമിതി അംഗങ്ങളായ കെ . ശിഹാബ്, കെ. ഹരിമോൻ തുടങ്ങിയവർ പങ്കെടുത്തു
0 Comments