ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന 'പൗരധ്വനി ' ത്രിദിന ക്യാമ്പിന് ചാലിയാര്‍ പഞ്ചായത്തിലെ പാലക്കയം പട്ടികവര്‍ഗ കോളനിയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ കരീം സ്വാഗതം പറഞ്ഞു. ഊര് മൂപ്പന്‍മാരായ കൃഷ്ണന്‍ കുട്ടി, പാലന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.കെ.എം ഷാഫി, റൈഹാനത്ത് കുറുമാടന്‍, ജാസ്മിന്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ചാലിയാര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗീതാ ദേവദാസ്, സ്ഥിര സമിതി അധ്യക്ഷരായ തോണിയില്‍ സുരേഷ്, ബീന ജോസഫ്, അംഗങ്ങളായ പി.ടി ഇസ്മാന്‍, ഗ്രീഷ്മ പ്രവീണ്‍, മഞ്ജു അനില്‍, കെ. വിശ്വനാഥന്‍, എ. അബ്ദുല്‍ മജീദ്, സിബി അമ്പാട്ട്, ടി.വി ജയശ്രീ, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, അസി. കോ ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍, പ്രേരക്മാരായ എസ്. ഉഷാ കുമാരി, ആമിന എന്നിവര്‍ സംസാരിച്ചു. പ്രേരക് ജി.രജനി നന്ദി പറഞ്ഞു. ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ്, റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത്, മഹിളാ സമഖ്യ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.റജീന, കീസ്റ്റോണ്‍ കോ ഓര്‍ഡിനേറ്റര്‍ സുനില്‍ നെടുങ്കയം, അഡ്വ. കാവ്യ രമേഷ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. 'ഉടലാഴം ' സിനിമ പ്രദര്‍ശിപ്പിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഇന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ക്യാമ്പ് സന്ദര്‍ശിക്കും. വിവിധ ഊര് മൂപ്പന്‍മാരെ ആദരിക്കും. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി ടീച്ചര്‍ ചടങ്ങിന് അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം നാളെ (നവംബര്‍12) പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
0 Comments