ad

Ticker

6/recent/ticker-posts

സ്‌കഫോൾഡ് ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പിന് തുടക്കം


 സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സ്‌കഫോൾഡ് ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് കാലിക്കറ്റ് സർവകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയറിൽ ആരംഭിച്ചു. സർവകലാശാല വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ എം.ഡി മഹേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ട്രെയ്നർമാരായ വി.ആർ ഭാവന, പി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.ഒ നൗഫൽ നന്ദി പറഞ്ഞു. ടി.വി മോഹനകൃഷ്ണൻ, സിജു തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments