ad

Ticker

6/recent/ticker-posts

മാറാക്കരയിൽ വരാൽ കൃഷിയുടെ വിപവെടുപ്പ്

മാറാക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ചീരങ്ങൻ ഉസ്മാനും കുടുംബവും നടത്തിവരുന്ന വരാൽ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. മൂന്നുവർഷമായി ഉസ്മാനും കുടുംബവും കേവലം 20 സെൻ്റോളം മാത്രം വിസ്തൃതി വരുന്ന തങ്ങളുടെ പുരയിടത്തിൽ വരാൽ കൃഷി നടത്തിവരികയാണ്. തികച്ചും ശാസ്ത്രീയമായാണ് ഇദ്ദേഹം കൃഷി നടത്തിവരുന്നത്. ശാസ്ത്രീയമായ കൃഷിരീതി അവലംബിക്കുന്നത് കൊണ്ട് തന്നെ വരാൽ ഏറെ രുചികരവുമാണ്. രണ്ടു കുളങ്ങളിലായാണ് വരാലിനെ വളർത്തുന്നത്. ഒരു കുളത്തിന് 11 മീറ്റർ നീളവും 8 മീറ്റർ വീതിയും 2 മീറ്റർ ആഴവും ആണുള്ളത്. ഒരു കുളത്തിൽ 500 വരാലുകളെയാണ് കൃഷി ചെയ്യുന്നത്. വരാലിന് ശരാശരി ഒരു കിലോ തൂക്കം വരുന്നുണ്ട്. ധാരാളം ആളുകളാണ് വരാൽ വാങ്ങാനായി എത്തിച്ചേരുന്നത്.
വരാൽ ലഭിക്കാൻ ബന്ധപ്പെടേണ്ട നമ്പർ. 8086154101

Post a Comment

0 Comments