ad

Ticker

6/recent/ticker-posts

ഓപ്പറേഷൻ ട്രിപ്പിൾ റൈഡർ 150 വാഹനങ്ങൾക്കെതിരെ നടപടി

മലപ്പുറം എൻഫോഴ്സ്മെന്റ് ആർടി ഓ യുടേയും ജില്ലാ പോലീസ് മേധാവിയുടേയും നിർദ്ദേശാനുസരണം ജില്ലാ എൻഫോഴ്സ്മെന്റ് യൂണിറ്റ് സ്ക്കോഡും കൽപ്പകഞ്ചേരി പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ ട്രിപ്പിൾ റൈഡിഗ്, ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കൽ, ഇൻഷുറൻസ് , ഫിറ്റ്നസ് ഇല്ലാതെ വാഹനം ഓടിക്കൽ എന്നിവക്കെതിരെ കേസുകൾ എടുത്തു.മലപ്പുറം ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അത്തരം കേസ്സുകളിൽ മോട്ടോർ വാഹന നിയമം വകുപ്പ് 199 A പ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ ടി ഒ അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ആർടി ഒ അറിയിച്ചു.പരിശോധനയിൽ എം.വി. ഐ മാരായ അരുൺ എം.വി, അസൈനാർ , കൽപ്പക്കുഞ്ചേരി പോലീസ് ഇൻസ്പെക്ടർ നൗഫൽ,എ എം വി ഐ മാരായ സലീഷ് എം, മനോഹരൻ പി, അജീഷ് പി, രാജേഷ് വി, എബിൻ ചാക്കോ, വിജീഷ് വി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments