വളാഞ്ചേരി :അഭ്യസ്ഥ വിദ്യരായ യുവതികളുടെ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച് സാമ്പത്തികവും വ്യക്തിപരവുമായ പുരോഗതി കൈവരിച്ചുകൊണ്ട് സമൂഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തുന്നതിന് ആവശ്യമായ അറിവ് പങ്കുവെയ്ക്കുന്നതിനും ചർച്ചകൾ നടത്തുന്നതിനുള്ള വേദി ഒരുക്കുന്നതിനുമായി വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസിനു കീഴിൽ ഓക്സോ മീറ്റ് സംഘടിപ്പിച്ചു. വൈക്കത്തൂർ ടി ആർ കെ യു പി സ്കൂളിൽ വെച്ചു നടന്ന സംഗമം നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലതിങ്ങൽ ഉദ്ഘാടനം ചെയ്തു, വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ദീപ്തി ശൈലേഷ്, കുടുംബശ്രീ ചെയർപേഴ്സൺ ഷൈനി, കൗൺസിലർ ആബിദ മൻസൂർ എന്നിവർ സംസാരിച്ചു.സി ഡി എസ് ഉപസമിതി കൺവീനർമാർ,സി ഡി എസ് മെമ്പർമാർ, കമ്മ്യൂണിറ്റി കൗൺസിലർ, അക്കൗണ്ടന്റ്, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു തൊഴിൽ അന്വേഷകരെ കണ്ടെത്തുന്നതിനും വഴികാട്ടുന്നതിനുമായി കുടുംബശ്രീ വാർഡ്തല എന്യൂമാറേറ്റർമാർക്കുള്ള രണ്ടു ദിവസത്തെ പരിശീലനത്തിനു വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു. നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് 66 എന്യൂമാറേറ്റർമാർക്കാണ് പരിശീലനം നൽകുന്നത്. ഓരോ വീടുകളും സന്ദർശിച്ചു 18 മുതൽ 59 വയസ്സുവരെ പ്രായമുള്ള വരിൽ നിന്നും തെഴിൽ അന്വേഷകരെ കണ്ടെത്തി തൊഴിലിലേക്കുള്ള വഴികാട്ടുകയാണ് ക്യാമ്പയിൻ കൊണ്ടു ഉദ്ദേശിക്കുന്നത്, പരിശീലനം നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു, ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്‌തി ഷൈലേഷ് അധ്യക്ഷത വഹിച്ചു സി. ഡി. എസ് ചെയർപേഴ്സൺ ഷൈനി സ്വാഗതം ആശംസിച്ചു, നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ ബദരിയ്യ, സി. ഡി. എസ് ഭരണസമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു
0 Comments