ad

Ticker

6/recent/ticker-posts

സൈഫുദ്ധീനായി സുമനസ്സുകൾ കൈകോർത്തു: സമാഹരിച്ചത് 21.5 ലക്ഷം

വളാഞ്ചേരി : മജ്ജ മാറ്റി വെക്കൽ ശാസ്ത്രക്രിയക്ക് വിധേയമാവുന്ന എടയൂർ സ്വദേശി മാടമ്പത്ത് പള്ളിയാലിൽ സൈഫുദ്ധീന്റെ ചികിത്സക്കായി സഹായ സമിതി സമാഹരിച്ചത് 21.5 ലക്ഷം രൂപ. ചികിത്സാ സമിതി രക്ഷാധികാരി കെ. പി വിശ്വനാഥൻ അധ്യക്ഷനായ പ്രഖ്യാപന ചടങ്ങിൽ ചികിത്സാ സഹായ സമിതി വൈസ് ചെയർമാൻ കെ. എ സക്കീർ തുക പ്രഖ്യാപിച്ചു. ഒരു മാസക്കാലത്തിനിടയിൽ എടയൂർ, മൂർക്കനാട്, ഇരിമ്പിളിയം, കുറുവ ഗ്രാമപഞ്ചായത്തുകളിലെയും വളാഞ്ചേരി നഗരസഭയിലെയും ക്ലബ്ബുകൾ, സാംസ്‌കാരിക കൂട്ടായ്മകൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് സുമനസ്സുകളാണ് സൈഫുദ്ധീനായി കൈകോർത്തത്. ഗ്രാമ നഗര ഭേദമില്ലാതെ വിദ്യാർത്ഥികളും യുവാക്കളും ഉദ്യമത്തിന്റെ ഭാഗമായി. ചികിത്സാ ധനശേഖരണാർത്ഥം ചിറക് യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചും, ന്യൂ ലക്കി സ്റ്റാർ ക്ലബ്‌ സംഘടിപ്പിച്ച ക്രിക്കറ്റ്‌ ഫുട്ബോൾ ടൂർണമെന്റുകളും ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ വലിയ വിജയമായി. അസുഖം കാരണം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്ന സൈഫുദ്ധീന്റെ കുടുംബത്തിന് പ്രതീക്ഷയുടെ പുതിയ വാതിൽ തുറക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും. സൈഫുദ്ധീൻറെ ചികിസക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഭാരവാഹികൾ ചികിത്സാ തുക പ്രഖ്യാപന യോഗത്തിൽ അറിയിച്ചു. ചികിത്സാ സഹായ സമിതി ട്രെഷറർ ഹനീഫ മൂതിക്കൽ മുഖ്യപ്രഭാഷണം നടത്തി. കെ.ഇ.ടി അബ്ദുൽ ജബ്ബാർ,ആറ്റപ്പൂ തങ്ങൾ, ഹംസു കൊട്ടാമ്പാറ പൊറ്റയിൽ, സുബൈർ ടി.വി, ശംസുദ്ധീൻ എം പി തുടങ്ങിയവർ സാന്നിധ്യമറിയിച്ചു. സഹായ സമിതി കൺവീനർ പി. ടി മോഹൻദാസ് സ്വാഗതവും മരക്കാർ ഹാജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments