കോട്ടക്കൽ:അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റിസ് ഇൻസ്റ്റിറ്റ്യൂഷൻ (അസ്മി) കോട്ടക്കൽ മേഖല ആർട്ടാലിയ-23 സോണൽ കലോത്സവം ഇന്ന് (03.12.2023)കാവതികളം നജ്മുൽ ഹുദ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോട്ടക്കൽ മേഖലയിലെ അസ്മിയുടെ കീഴിലുള്ള14 സ്കൂളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അസ്മിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന മുന്നോറോളം പ്രീ സ്കൂളുകളിലെ കിഡ്സു കൾക്കായി എല്ലാ വർഷവും ഫെസ്റ്റ് നടത്തി വരുന്നുണ്ട്. Wow കിഡ്സ്, ലിറ്റിൽ സ്കോളർ, ഈസി മേറ്റ് വേദികളിലായി വ്യക്തിഗതവും, ഗ്രൂപ്പ് ഇന ങ്ങളിലുമായി സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾ പങ്കെടുക്കും. ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളിൽ സംഘബോധവും,, സർഗവാസനയും വളർത്തുക എന്നതാണ് എല്ലാ വർഷങ്ങളിലും നടത്തുന്ന അസ്മി ഫെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. രാവിലെ 9.30 ന് യൂനുസ് ഹാജി പാതാക ഉയർത്തും, വി.ഉസ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. പ്രൊഫ കമറുദ്ധീൻ പരപ്പിൽ, മുനീർ ഹുദവി,മജീദ് ഫൈസി ഗണേഷ് മാസ്റ്റർ പ്രസംഗിക്കും തുടർന്ന് മുപ്പതു ഇനങ്ങളിലായി വിദ്യാർത്ഥികൾ മത്സരിക്കും - സമാപന സമ്മേളനത്തിൽ അസ്മി സംസ്ഥാന നേതാക്കളായ ഹാജി പി കെ മുഹമ്മദ്, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, അബ്ദു റഹീം ചുഴലി ഖമറുദ്ദീൻ പരപ്പിൽ , ശാഫി മാസ്റ്റർ ആട്ടീരി, ശാഹുൽ ഹമീദ് ഹുദവി, റശീദ് കോട്ടൂർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ പ്രഫ.ഖമറുദ്ദീൻ, എം.പി യൂനുസ് ഹാജി ഇന്ത്യ നൂർ, മുനീർ ഹുദവി ചാപ്പനങ്ങാടി, എൻ. റഷീദ് കോട്ടൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
0 Comments