കോട്ടക്കൽ ജില്ലാ സ്കൂൾ യുവജനോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ നടക്കുന്ന എടരിക്കോട് പി കെ എം.എച്ച്.എസ്. സ്കൂൾ പരിസരത്ത് ആരോഗ്യ വകുപ്പധികൃതർ പരിശോധന നടത്തി. വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം നടത്തിയതിനും ലൈസൻസില്ലാതെ കച്ചവടം നടത്തിയതിനും ജല ഗുണനിലവാര പരിശോധന നടത്താത്തതിനും എട്ട് കടക്ക് നോട്ടീസ് നൽകി. പുകയില നിയന്ത്രണ നിയമം ലംഘിച്ച സ്ഥാപനങ്ങളിൽ നിന്ന് 1000 രൂപ പിഴ ഈടാക്കി. ഹോട്ടൽ, കൂൾ ബാർ , ബേക്കറി , കാന്റീൻ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ഭക്ഷണ വിതരണം നടത്തുന്നത് തടഞ്ഞു. ജലഗുണനിലവാര പരിശോധനാ റിപോർട്ട് കടകളിൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി വേങ്ങരബ്ലോക്ക് മെഡിക്കൽ ഓഫീസർ കെ.ജസീനാബിയുടെ നിർദ്ദേശാനുസരണം നടന്ന പരിശോധനയ്ക്ക് ഹെൽത്ത് സൂപ്പർവൈസർ വി.പി.ദിനേഷ്, ഹെൽത്ത് ഇൻസ്പക്ടർമാരായ വി.കെ. റഷീദ്, കെ.ഐ. ലൈജു, ഒ സുധീർ രാജ്, സി.എച്ച്. നിയാസ് ബാബു, ഇ. റമീസ, പി.ശ്രീജ, പി. സുരഭി, പി. ജ്യോതി പ്രസാദ് എന്നിവർ നേതൃത്വം നൽകി.
0 Comments