ad

Ticker

6/recent/ticker-posts

ഇസ്ലാമിക ആദർശങ്ങൾ സകല ചൂഷങ്ങളെയും നിരകരിക്കുന്നത്* *വിസ്‌ഡം ആദർശ സമ്മേളനം

വളാഞ്ചേരി: ഇസ്ലാം സമൂഹത്തിന് മുമ്പിൽ വിഭാവനം ചെയ്യുന്ന ആദർശങ്ങൾ ആത്മീയതയുടെ പേരിലുള്ളസകല ചൂഷങ്ങളെയും നിരാകരിക്കുന്നതും ചൂഷണമുക്തമായ സമൂഹ സൃഷ്ടിയെ ലക്ഷ്യം വച്ചുള്ളതാണെന്നും വിസ്‌ഡം യൂത്ത് ജില്ലാ സമിതി വളാഞ്ചേരിയിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു.. ഇസ്ലാമിക പ്രമാണങ്ങളായ ഖുർആനിലും പ്രവാചകചര്യയിലും മാതൃകയില്ലാത്ത ആചാരങ്ങളും വിശ്വാസങ്ങളും മതത്തിൽ കടത്തി കൂട്ടി വിശ്വാസി സമൂഹത്തെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന പുരോഹിത വർഗത്തെ സമൂഹം ഒറ്റപ്പെടുത്തണം.. ഇസ്ലാമിന്റെ അടിസ്ഥാന ആദർശമായ തൗഹീദിന് വിരുദ്ധമായി സൃഷ്ടികൾക്ക് ദിവ്യത്വം കൽപ്പിച്ച് കള്ള കഥകൾ പ്രചരിപ്പിക്കുന്നതിലൂടെ പാമര ജനങ്ങളുടെ സമ്പത്തും മാനവും ചൂഷണം ചെയ്യുകയാണ് പുരോഹിതന്മാർ. വിവിധ രൂപത്തിലും ഭാവത്തിലും നടക്കുന്ന ആത്മീയ ചൂഷണങ്ങളേയും സാമ്പത്തിക തട്ടിപ്പുകളെയും ഓൺലൈൻ വാണിഭങ്ങളെയും നിയമം മൂലം നിരോധിക്കാൻ ഭരണകൂടം തയ്യാറാകണം സമ്മേളനം ആവശ്യപ്പെട്ടു. .2024 ഫെബ്രുവരിയിൽ മലപ്പുറത്ത് വച്ച് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായാണ് ആദർശ സമ്മേളനം സംഘടിപ്പിച്ചത് സമ്മേളനത്തിന്റെ ഭാഗമായി സന്ദേശ പ്രയാണം, സൗഹൃദഹസ്തം ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ടുമായ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി . അബ്ദുൽ മാലിക് സലഫി, വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി, ഹംസ ശാക്കിർഅൽ ഹികമി എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ, ജില്ലാ ട്രഷറർ ബഷീർ കടേങ്ങൽ, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ നെല്ലിശ്ശേരി, മുനവർ കോട്ടക്കൽ, സലീം വാവന്നൂർ, സ്വാഗതസംഘം ചെയർമാൻഅബ്ദുൽ ജലീൽ വളാഞ്ചേരി, ജനറൽ കൺവീനർ മിസ്ഹബ് തങ്ങൾ, ഇർഫാൻ ഹബീബ്, താരിഫ് തിരൂർ, ഓർഗനൈസേഷൻ വളാഞ്ചേരി പ്രസിഡണ്ട് അബൂബക്കർ എന്നിവർ സംസാരിച്ചു 

Post a Comment

0 Comments