ad

Ticker

6/recent/ticker-posts

കെപിഎസിയുടെ ഏറ്റവും പുതിയ നാടകം അപരാജിതർ എന്ന നാടകം ഇന്ന് കാടാമ്പുഴയിൽ

2022 നവംബർ മാസത്തിൽ മാറാക്കരയിൽ രൂപംകൊണ്ട സാംസ്കാരികം കാടാമ്പുഴയുടെ നേതൃത്വത്തിൽ 24/12/23 ഇന്ന് വൈകുന്നേരം 7 മണിക്ക് കാടാമ്പുഴ മൈത്രി ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് കേരളത്തിലെ ഏറ്റവും മികച്ച നാടക കമ്പനിയായ കെപിഎസിയുടെ ഏറ്റവും പുതിയ നാടകം അപരാജിതർ എന്ന നാടകം പ്രദർശിപ്പിക്കുന്നു. കലാകായിക സാംസ്കാരിക കാർഷിക രംഗത്ത് മാറാക്കരയിലെ സമഗ്രമായ വികാസം ലക്ഷ്യമിട്ടുകൊണ്ടാണ് സാംസ്കാരികം എന്ന പേരിൽ ഒരു സംഘടനയ്ക്ക് രൂപം കൊടുത്തിട്ടുള്ളത്. സാംസ്കാരികം നടത്തുന്ന പ്രവർത്തനങ്ങൾ വഴി സമാഹരിക്കുന്ന വിഭവങ്ങൾ റെഡ് സ്റ്റാർ മാറാക്കരയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിശിഷ്യാ അതിൻറെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും ഉപയോഗിക്കൂo. സാംസ്കാരികം കാടാമ്പുഴ ഒരു വർഷം പിന്നിടുന്ന വേളയിൽ ഗ്രാമപഞ്ചായത്തിലെ 9 മുതൽ 14 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായി ഒരു ഫുട്ബോൾ കോച്ചിംഗ് ആരംഭിക്കുകയാണ്. 25 12 23 തീയതി എസി നിരപ്പിൽ വച്ചാണ് കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നത്. പ്രശസ്ത ഗ്രാസ് റൂട്ട് ഫുട്ബോൾ കോച്ച് ശ്രീ സുബ്രഹ്മണ്യൻ ആണ് കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളും 25 12 23 തീയതി വൈകുന്നേരം 4 മണിക്ക് എ സി നിരപ്പ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു. പരിപാടി വിശദീകരിച്ചുകൊണ്ട് റെഡ് സ്റ്റാർ മാറാക്കരയുടെ പാലിയേറ്റീവ് ചെയർമാനും സാംസ്കാരികം കാടാമ്പുഴയുടെ മുഖ്യരക്ഷാധികാരിയിമയ കല്ലൻ ഉസ്മാൻ, സാംസ്കാരികം കാടാമ്പുഴയുടെ കോഡിനേറ്റർ അഡ്വ. പി. ജാബിർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments