ad

Ticker

6/recent/ticker-posts

കുടുംബ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

 പുത്തനത്താണി: മലബാറിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ പാറമ്മൽ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി കുടുംബ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. പുത്തനത്താണി 'ആലിയ ഇംഗ്ലീഷ് സ്കൂളിൽ' വെച്ച് നടന്ന വളരാം നമുക്കും മക്കളോടൊപ്പം എന്ന പ്രസ്തുത പരിപാടിയിൽ മൂവ്വായിരത്തിലധികം രക്ഷിതാക്കളും, വിദ്യാർത്ഥികളും പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. പി കെ എം ഹുസൈൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഇൻറർനാഷണൽ മോട്ടിവേറ്റർ ഡോക്ടർ സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തി. കരുവാരകുണ്ട് പാറമ്മൽ മുഹമ്മദ് സജാദ് IAS പരിപാടി ഉദ്‌ഘാടനം ചെയ്തു. ഹാഫിള് ഹബീബിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രോഗ്രാംകമ്മിറ്റി കൺവീനർ മുസ്തഫ മാസ്റ്റർ പുതുപ്പാടി സ്വാഗതം പറഞ്ഞു . തുടർന്ന് നടന്ന കുടുംബ വിജ്ഞാന സദസ്സിൽ . സമസ്ത കേന്ദ്ര മുശാവറ അംഗം ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, പ്രമുഖ പണ്ഡിതൻ അബൂബക്കർ ശർവാനി, അബ്ദുറഹ്മാൻ സുല്ലമി കരുവാരക്കുണ്ട് , ഹമീദ് പാറമ്മൽ , പാറമ്മൽ കരീം ,സഖാവ് കുഞ്ഞിപ്പ കീഴാറ്റൂർ, ഹസ്സൻകുട്ടി മുന്നിയൂർ ,ഗഫൂർ കരണി, മജീദ് ആലിയ, ജലീൽ മാസ്റ്റർ കരുവാരക്കുണ്ട് , തുടങ്ങി, വിവിധ സോണുകളിൽ നിന്നുള്ള പ്രതിനിധികൾ സംസാരിച്ചു. പ്രദേശത്തെ കാരണവൻ മാരെയും പ്രമുഖ കുടുംബങ്ങളിൽ നിന്നുള്ള മാതൃകാ വ്യക്തിത്വങ്ങളെയും പരിപാടിയിൽ ആദരിച്ചു ഹംസ ഹാജി മുന്നിയൂർ, അയമു ഹാജി കാരണി, അബൂബക്കർ കുട്ടി കരിപ്പൂർ , ഹംസ മാസ്റ്റർ കൊടുമുടി, കാദർ മാസ്റ്റർ കണ്യാല, മൻസൂർ മാസ്റ്റർ കരുവാരക്കുണ്ട് , മുത്തു പട്ടാമ്പി, മുത്തു ഹാജി കുറ്റിപ്പുറം, കുട്ടിആലി ഹാജി വേങ്ങര, റീനബാബു,തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കാരണവന്മാർ പരിപാടിക്ക് നേതൃത്വം നൽകി. ഭിന്നശേഷി ദിനമായ ഡിസംബർ 3 ന് നടന്ന ചടങ്ങിൽ കുടുംബത്തിലെ ഭിന്നശേഷികാരുടെ പരിരക്ഷകരായ ഉമ്മമാരെ "മാതൃകാ മാതാവി" നുള്ള സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
അതുപോലെ പ്രതിസന്ധികളിൽ തളരാതെ കുടുംബത്തെ നയിച്ച ഉപ്പമാർക്കുള്ള സ്നേഹോപഹാരങ്ങളും നൽകി. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനും, ഉന്നമനത്തിനുമായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു. പ്രസ്തുത പരിപാടിക്ക് കോഡിനേറ്റർ സുലൈമാൻ കോട്ടക്കൽ നന്ദി പറഞ്ഞു.

Post a Comment

0 Comments