ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ രണ്ട് തൊഴിലാളികളാണ് സാമഗ്രികള്‍ മോഷ്ടിച്ച് പിടിയിലായത്.പിടിയിലായതോടെ ഇവരെ കൊണ്ട് തന്നെ മോഷണ വസ്തുക്കള്‍ തിരിച്ചു വാങ്ങിച്ചു... വോ ദേശീയപാത നിര്‍മ്മാണ സാമഗ്രികള്‍ തൊഴിലാളികള്‍ തന്നെ മോഷ്ടിച്ചു വില്‍പ്പന നടത്തി.സംഭവത്തെ തുടര്‍ന്ന് കമ്പനി തൊഴിലാളികളെ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കമ്പനി സാമഗ്രികള്‍ ഇവര്‍ 24000 രൂപയ്ക്ക് വിറ്റതായി കണ്ടെത്തിയത്.ഇതോടെ വളാഞ്ചേരി പട്ടാമ്പി റോഡിലെ ആക്രികടയിലെത്തി കെ എന്‍ ആര്‍ സി ഉദ്യോഗ്സ്ഥര്‍ സ്ഥലത്തെത്തി സാമഗ്രികള്‍ തിരിച്ചെടുത്തു.നിര്‍മ്മാണ പ്രവര്‍ത്തിക്കുപയോഗിക്കുന്ന സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നും ഇരുമ്പ് അടക്കമുള്ള സാമഗ്രികള്‍ മോഷ്ടിച്ച് ലോഡുകളാക്കി വില്‍പ്പന നടത്തുകയായിരുന്നു.ഇതിനുമുന്‍പും കമ്പനിയില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരനെ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ മോഷണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ തന്നെയാണ് മോഷണം നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്ത് വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി.കമ്പനി അധികൃതര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസ് രേഖപ്പെടുത്തിയിട്ടില്ല.
0 Comments