എടത്വ:ക്ഷേത്രാങ്കണത്തിലേക്ക് ക്രിസ്തുമസ് സന്ദേശവുമായി എത്തിയ സംഘത്തെ ക്ഷേത്രഭാരവാഹികൾ സ്വീകരിച്ചു. സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ആണ് തലവെടി തിരുപനയന്നൂർ കാവ് ദേവിക്ഷേത്രത്തിലേക്ക് ക്രിസ്തുമസ് സന്ദേശവുമായി എത്തിയത്. ക്ഷേത്ര മുഖ്യതന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, ക്ഷേത്ര സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.ക്രിസ്തുമസ് പാപ്പായോടൊപ്പം ഡോ.ജോൺസൺ വി. ഇടിക്കുള, പി.ഡി സുരേഷ്, രജീഷ് കുമാർ, സാം മാത്യൂ, ഹരികുമാർ ടി.എൻ, പി.ആർ സന്തോഷ് കുമാർ , എസ്.ശരത് എന്നിവർ ഉണ്ടായിരുന്നു. തുടർന്ന് ക്ഷേത്രതന്ത്രി കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു.തുടർന്ന് ഗിരിജ അന്തർജനം, ഭരദ്വാജ് ആനന്ദ് , അശ്വതി അജികുമാർ എന്നിവർ ചേർന്ന് ക്ഷേത്രത്തിലെത്തിയവർക്ക് പായസ്സം വിളമ്പി. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയ്ക്ക് ക്രിസ്തുമസ് സമ്മാനമായി ഡോ.ജോൺസൺ വി. ഇടിക്കുള വിശുദ്ധ വേദപുസ്തകം സമ്മാനിച്ചു. ക്ഷേത്രാങ്കണത്തിൽ ആദ്യമായിട്ടാണ് ഇപ്രകാരം ഒരു സംഗമം നടന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ഡിസംബർ 25ന് നൂറനാട് ലെപ്രസി സാനറ്റോറിയത്തിൽ ക്രിസ്തുമസ് സാന്ത്വന സന്ദർശനം നടത്തും.2003 മുതൽ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ നൂറനാട് ലെപ്രസി സാനറ്റോറിയത്തിൽ ക്രിസ്തുമസ് സാന്ത്വന സന്ദർശനവും ജീവകാരുണ്യ പ്രവർത്തനവും സംഘടിപ്പിച്ചു വരുന്നു.
0 Comments