പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ MLA യുടെ ആസ്തി വികസന ഫണ്ടിൽ 2022--23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കല്ലിങ്ങൽ ഇടവഴി റോഡ് നാടിനു സമർപ്പിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ MLA ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, എ കെ മുസ്തഫ, കെ.കെ.മോഹന കൃഷ്ണൻ , പി. ശരീഫ് മാസ്റ്റർ, പി.കമ്മു കുട്ടി മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു. പി.പി. ജമാൽ, വി.പി കുഞ്ഞി, എം.കെ.സിദ്ധീഖ്, എ.വി. അഹമ്മദ് കുട്ടി, കെ.പി മൊയ്തീൻ, കെ.പി മുസ്തഫ, കെ.അഷറഫ്, എൻ.ടി.നാസർ, എൻ.ടി മൊയ്തീൻ കുട്ടി, കല്ലിങ്ങൽ സിദ്ധീഖ്, പി.പി ഹൈദ്രോസ് , പുതുക്കുടി അബു എന്നിവർ പങ്കെടുത്തു.
0 Comments