ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഓക്സിലറി അംഗങ്ങളുടെ പരിശീലന പരിപാടി ഓക്സീ മീറ്റ് 2023 ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസീല ടീച്ചറുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . നിലവിൽ കുടുംബശ്രീയിൽ അംഗമല്ലാത്തവരും 18നും 40നും മധ്യേ പ്രായമുള്ളവരുമായ 50 ഓളം വനിതകളെ സംഘടിപ്പിച്ച് വാർഡുകൾ തോറും ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ച് കൊണ്ട് നിലവിൽ കുടുംബശ്രീ പ്രവർത്തനങ്ങൾ പോലെയുള്ള പ്രവർത്തനങ്ങളും, അവർക്ക് വേണ്ട സ്കിൽ ഡെവെലെപ്പ്മെൻ്റ് പ്രോഗ്രാമുകൾ , പരിശിലന ക്ലാസ്സുകൾ , സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള പദ്ധതികൾ, തുടങ്ങിയവ നൽകി സ്ത്രീകളെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കുകയാണ് ഓക്സീ മീറ്റ് കൊണ്ട് ലക്ഷ്യം വെക്കുന്നത് . കുടുബശ്രീ മുഖേനയാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നത് . ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ V. T അമീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ N. ഖദീജ , ഗ്രാമ പഞ്ചായത്തംഗങ്ങളായ ഉമ്മുക്കുത്സു ടീച്ചർ , റംല, CDS ചെയർപേഴ്സൺ ശശികല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
0 Comments