ad

Ticker

6/recent/ticker-posts

കോട്ടക്കലിൽ വീട് കുത്തിതുറന്നു 36പവൻ മോഷണം പോയ സംഭവം രണ്ടു പേർ കോട്ടക്കൽ പോലീസിന്റെ പിടിയിൽ** 💥 25.12.2023 തിയതി അർദ്ധ രാത്രി കോട്ടക്കൽ അമ്പലവട്ടത്തുള്ള വീടിന്റെ പൂട്ടും ഡോറും തകർത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിൽ രണ്ടു പേർപിടിയിൽ മലപ്പുറം വാഴക്കാട് ആനന്ദയൂർ സ്വദേശി പിലാത്തോട്ടത്തിൽ മലയിൽ വീട്ടിൽ മുഹമ്മദ്‌ റിഷാദ് (35) മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഒലവറ

മലപ്പുറം : കോട്ടക്കലിൽ  25.12.2023 തിയതി അർദ്ധ രാത്രി കോട്ടക്കൽ അമ്പലവട്ടത്തുള്ള വീടിന്റെ പൂട്ടും ഡോറും തകർത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിൽ രണ്ടു പേർപിടിയിൽ മലപ്പുറം വാഴക്കാട് ആനന്ദയൂർ സ്വദേശി പിലാത്തോട്ടത്തിൽ മലയിൽ വീട്ടിൽ മുഹമ്മദ്‌ റിഷാദ് (35) മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഒലവറ്റൂർ മാങ്ങാറ്റുമുറി സ്വദേശി മാങ്ങാട്ടുച്ചാലിൽകൊ ളത്തോടു വീട്ടിൽ ഹംസ. (38) എന്നവരെയാണ് കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും ഡാൻസാഫ്  മലപ്പുറം ടീമും ചേർന്ന് വയനാട് നിന്ന് പിടികൂടിയത്. പിടിക്കപ്പെട്ട മുഹമ്മദ്‌ റിഷാദിന് മുപ്പത്തോളം മോഷണ കേസും ഒരു വധശ്രേമകേസും ഉണ്ട്. ഈ വധശ്രെമ കേസിലെ കൂട്ടുപ്രതിയാണ് പിടിക്ക്സപ്പെട്ട ഹംസ. പ്രതികളിൽ നിന്നും 18 പവനോളം സ്വർണം കണ്ടെടുത്തു.ജില്ലയിൽ റിപ്പോർട്ട്‌ ആകുന്ന മോഷണ കേസുകളിലെ പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നുള്ള മലപ്പുറംജില്ലാപോലീസ്മേധാവി എസ്. ശശിധരൻ ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുൾ ബഷീർ കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വത് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments