കോട്ടക്കൽ: സംസ്ഥാന സീനിയർ ജൂനിയർ ഫാസ്റ്റ് 5 നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം നഗരസഭ ആക്ടിങ് ചെയർപേഴ്സൺ ഡോ: കെ ഹനീഷ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എസ്.നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം 21-18 പോയൻ്റുകൾക്ക് വയനാടിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ മൂന്നാം സ്ഥാനവും നേടി.വനിത വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയെ 27-22 പോയൻ്റുകൾക്ക് പരാജയപ്പെടുത്തി തൃശൂർ ജില്ല ചാമ്പ്യൻമായി.കോഴിക്കോട്, കോട്ടയം എന്നീ ജില്ലകൾ മൂന്നാം സ്ഥാനവും നേടി,ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 30-20 പോയൻ്റുകൾക്ക് മലപ്പുറം ജില്ലയെ പരാജയപ്പെടുത്തി കോഴിക്കോട് ജില്ല ചാമ്പ്യൻമാരയി.തൃശൂർ,ആലപ്പുഴ എന്നീ ജില്ലകൾ മൂന്നാം സ്ഥാനവും നേടി.ജൂനിയർ പെൺക്കുട്ടികളുടെ വിഭാഗത്തിൽ പത്തനംത്തിട്ട ജില്ല 32-29 പോയൻ്റുകൾക്ക് കോട്ടയം ജില്ലയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.തൃശൂർ കോഴിക്കോട് എന്നീ ജില്ലകൾ മൂന്നാം സ്ഥനവും നേടി.ചാമ്പ്യൻഷിപ്പിൽ വിവിധ ജില്ലകളിൽ നിന്നായി അറുന്നൂറിലധികം കായിക താരങ്ങൾ മാറ്റുരച്ചു.വിജയികൾക്ക് നഗരസഭ ആക്ടിങ് ചെയർപേഴ്സൺ ഡേ: കെ അനീഷ സമ്മാന വിതരണം നടത്തി.ചടങ്ങിൽ നഗരസഭ കൗൺലർ എം മുഹമ്മദ് ഹനീഫ,ജില്ല പ്രസിഡൻ്റ് കെ.കെ നാസർ, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, സംസ്ഥാന ട്രഷറർ യു.പി സാബിറ, കെ.എസ് സിബി,ജലാൽ താപ്പി ,അനീഷ് വിജയൻ എന്നിവർ സംസാരിച്ചു. ഫോട്ടോ > സംസ്ഥാന നെറ്റ് ബോൾ മത്സരത്തിൽ ചാമ്പ്യൻമാരായ പുരുഷ വിഭാഗം തിരുവനന്തപുരം വനിത വിഭാഗം തൃശൂർ ടീം
0 Comments