എടത്വ: തലവടി ചുണ്ടൻ വള്ളം നീരണിയൽ ചടങ്ങിൻ്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോട് ആഘോഷിച്ചു.തലവടി ടൗൺ ബോട്ട് ക്ലബിൻ്റെയും ചുണ്ടൻ വള്ള വള്ളസമിതിയുടെയും ഫാൻസ് അസോസിയേഷൻ്റെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ രാവിലെ 10.30ന് മാലിപ്പുരയിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി. കഴിഞ്ഞ വർഷം പുതുവത്സരദിനത്തിൽ ചുണ്ടൻ വളളം നീരണഞ്ഞ സമയത്ത് ഈ വർഷം കളിവള്ള ശില്പി സാബു നാരായണൻ ആചാരി കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടു. വഞ്ചിപ്പാട്ടിൻ്റെയും ആർപ്പുവിളികളുടെയും അകമ്പടിയോട് മാലിപ്പുരയിൽ ദീപങ്ങൾ തെളിയിച്ചു. തുടർന്ന് ആനപ്രമ്പാൽ സ്നേഹഭവനിൽ നടന്ന ചടങ്ങ് തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ജോജി ജെ വൈലപ്പള്ളി അധ്യക്ഷത വഹിച്ചു.ഫാദർ ജോബ് വാണിയപുരയ്ക്കൽ, ഫാദർ റോബിൻ മേടയ്ക്കൽ, വൈസ് പ്രസിഡൻ്റുമാരായ അജിത്ത് പിഷാരത്ത്, പി.ഡി രമേശ് കുമാർ, അരുൺ പുന്നശ്ശേരിൽ, ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, ടീം കോർഡിനേറ്റർമാരായ ജോമോൻ ചക്കാലയിൽ, ഷിക്കു അമ്പ്രയിൽ, ജനറൽ കൺവീനർ ഡോ. ജോൺസൻ.വി ഇടിക്കുള, സുനിൽ വെട്ടികൊമ്പിൽ, വിൻസൻ പൊയ്യാലു മാലിൽ, ജെറി മാമ്മൂട്ടിൽ, സുനിൽ തോമസ് വെട്ടികൊമ്പിൽ, സിറിൾ സഖറിയ എടയത്ര, റിച്ചു മാത്യൂ പുത്തൻവീട്ടിൽ, ബിനു രാജൻ കാഞ്ഞിരപ്പള്ളിൽ, സുജിത്ത് സുരേന്ദ്രൻ,രതീഷ് എന്നിവർ പ്രസംഗിച്ചു. സ്നേഹ ഭവനിലേക്ക് ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു
0 Comments