ഇരിമ്പിളിയം ഗ്രാമപഞ്ചയാത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗവും ആസൂത്രണ സമിതിയോഗവും സംഘടിപ്പിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി .ഫസീല ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മാനുപ്പ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിസന സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എൻ.കദീജ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ച ചടങ്ങിൽ പദ്ധതി രൂപീകരിണവുമായി ബന്ധപ്പെട്ട കില പരിശീനത്തിന് ശ്രീധരൻ മാസ്റ്റർ നേത്യത്വം നൽകി. മെമ്പർമാരായ ജസീന .കെ സൈഫുന്നീസ കെ.ടി ഷഹനാസ് പി.ടി, മുഹമ്മദലി .കെ , ബാലചന്ദ്രൻ .കെ , അബൂബക്കർ കെ, റംല കെ.പി, സുനിത .കെ, ഷഫീദ ബേബി, സുഭദ്ര കെ, മെറീഷ് ടി.പി , അസി .സെക്രട്ടറി ഷാജിമോൻ കെ.എസ് , വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ , നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
0 Comments