ad

Ticker

6/recent/ticker-posts

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തില്‍ പേ-വിഷ ബാധ പ്രതിരോധ വാകിസിനേഷന് തുടക്കമായി

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തെരുവ് നായ്ക്കള്‍ക്കുള്ള പേ-വിഷ ബാധ പ്രതിരോധ കുത്തിവെപ്പ് ക്യാപയിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പേവിഷ ബാധയെക്കുറിച്ച് പദ്ധതി വിശദീകരണം നടത്തി വെറ്ററിനറി സര്‍ജന്‍ ഡോ. ഫെബിന സി സംസാരിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ റംല സത്താര്‍ , ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ ക്യഷ്ണകുമാര്‍ .എസ് , മണികണ്ഠന്‍‍ കെ, ഓഫീസ് അറ്റന്‍ഡന്റ് റംല .കെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അനിമല്‍ റെസ്ക്യു ടീം മലപ്പുറം അംഗങ്ങല്‍ കുത്തിവെപ്പിന് നേത്യത്വം നല്‍കി.

Post a Comment

0 Comments