സഹോദയ കിഡ്സ് ഫെസ്റ്റ് ബ്ലോസം തിരൂർ മേഖല കലോത്സവത്തിൽ ഓവററോൾ കിരീടം ചൂടിയ കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിന് സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം അബ്ദുൽ നാസർ ഓവറോൾ ട്രോഫി സമ്മാനിച്ചു കൂരിയാട് ജെംസ് പബ്ലിക് സ്കൂളിന് രണ്ടും കോട്ടക്കൽ സേക്രഡ് ഹാർട്ടിന് മൂന്നും സ്ഥാനങ്ങൾ സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് തിരൂർ മേഖലാ കിഡ്സ് ഫെസ്റ്റ് ബ്ലോസം-24 ന് ഭാരതീയ വിദ്യാഭവൻ തിരുനാവായയിൽ തിരശീല വീണു മേഖലയിലെ 12 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്ന് 900 ൽ പരം വരുന്ന കുരുന്നുകൾ മാറ്റുരച്ച വർണാഭമായ കലോത്സവത്തിൽ 710 പോയിന്റുകൾ നേടി കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ ഓവറോൾ കിരീടം ചൂടി 696 പോയിന്റുകൾ നേടി കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ രണ്ടും 685 പോയിന്റുകൾ നേടി കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി എൽകെജി, യുകെജി, ഒന്ന് ,രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് വർണ്ണാഭമായ
കലോത്സവമൊരുക്കിയത് . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സഹോദയ മലപ്പുറം മേഖലാ പ്രസിഡണ്ട് എം. അബ്ദുൽ നാസർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സഹോദയ ഐ ടി കോർഡിനേറ്റർ പി നിസാർഖാൻ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി എം ജൗഹർ ഓവറോൾ വിജയികളെ പ്രഖ്യാപിച്ചു ഭാരവാഹികളായ നിർമല ചന്ദ്രൻ, പ്രിൻസിപ്പാൾ കെ കെ സജിന ഹഫ്സ കാരാടൻ, പ്രസീത രാജൻ, സിസ്റ്റർ മേബിൾ എസ് സ്മിത, ബിന്ദു മേനോൻ, ബിജു, പി ഹരീഷ്, ദീപക് കളത്തിൽ എന്നിവർ സംസാരിച്ചു
0 Comments