തലവടി : പരിശുദ്ധ തോമസ് സ്ളീഹായുടെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി യുടെ ( കുഴിപ്പള്ളി ) 163-ാം കല്ലിട്ട പെരുന്നാൾ ശയന പ്രദക്ഷിണത്തിന് ശേഷം കൊടിയിറങ്ങി. കോരിച്ചൊരിയുന്ന വേനൽ മഴയെ അവഗണിച്ച് നൂറ് കണക്കിന് ഭക്തർ ഉരുളൽ നേർച്ചയിൽ പങ്കെടുത്തു.ഇടവക വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ റാസ യ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.ഫാദർ തോമസ് പുരയ്ക്കല്‍ വചന പ്രഭാഷണം നടത്തി. രാവിലെ 8 ന് നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് നേതൃത്വം നല്കി.ഇടവകയിലെ 80വയസ്സ് പൂർത്തിയായവരെ ആദരിച്ചു.ശ്ളൈഹീക വാഴ്വിനും നേർച്ച വിളമ്പി നും ശേഷം ആദ്യ ഫലലേലം നടന്നു .ഇടവക ട്രസ്റ്റി കോശി തോമസ് കന്യാകോണിൽ, സെക്രട്ടറി ചെറിയാൻ വർക്കി ഇടയത്ര, കൺവീനർ പ്രിൻസ് പീറ്റർ പാലത്തിങ്കൽ,ജോ.കൺവീനർ സോണി ജോസഫ് ചക്കാലയിൽ എന്നിവർ നേതൃത്വം നല്കി.
0 Comments