വെണ്മണി:മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 29 തിങ്കളാഴ്ച രാവിലെ 9.30 മുതൽ   വെൺമണി കല്യാത്ര   സെഹിയോൻ മാർത്തോമ്മാ പാരീഷ് ഹാളിൽ നടക്കും.    1920-ൽ    വെൺമണി   സെഹിയോൻ മാർത്തോമ്മാ  പള്ളിയുടെ ഉടമസ്ഥതയിലാണ്   സ്കൂൾ ആരംഭിച്ചത്.  പിന്നീട് സഭയ്ക്ക്  കൈമാറു കയായിരുന്നു.     ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭം കുറിച്ച്, 1950-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർന്ന ഈ സരസ്വതീനിലയം അനേകം തലമുറകളുടെ മാതൃവിദ്യാലയമാണ്. തനി കാർഷിക ഗ്രാമമായിരുന്ന വെണ്മണിയെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും അനുക്രമം ഔന്നത്യത്തിലെത്തിച്ച്, പട്ടണച്ഛായ ചാർത്തി മനോജ്ഞമാക്കിയ മഹത്തായ നേട്ടത്തിന് നാട്ടിലെ മുഴുവൻ ജനങ്ങളും ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു.      സംഗമം ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9.30-ന് റജിസ്ട്രേഷനോടെ ആരംഭിക്കും.   എം.റ്റി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ഫ്യൂഷൻ സംഗീതം അവതരിപ്പിക്കും.    10 മണിക്ക്    ഫിഷറീസ് - സാംസ്കാരിക - യുവജന കാര്യ വകുപ്പു മന്ത്രി   സജി ചെറിയാൻ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യും.  ആലും മ് നി   പ്രസിഡൻ്റ് പ്രൊഫ.ആർ.രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും.   എൺപതു പിന്നിട്ട പൂർവ്വാധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിക്കും. ഗാനരചയിതാവ്   വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യ പ്രഭാഷണം നടത്തും. റവ.ഡോ.സജു മാത്യു,   കെ. സദാശിവൻ പിള്ള,   പ്രൊഫ. എം.   കെ  സാമുവേൽ ,  പ്രിൻസിപ്പൽ ഷീബ ഉമ്മൻ, ഹെഡ്മാസ്റ്റർ സജി അലക്സ് എന്നിവർ ആശംസ നേരും. ഉച്ചയ്ക്ക്   12.30-ന് സ്കൂൾ സന്ദർശനവും ഫോട്ടോ സെഷനും. തുടർന്ന് 12.50-ന് പാരിഷ് ഹാളിൽ ഉച്ചഭക്ഷണം.     1.45-ന് പരിചയപ്പെടുത്തൽ, 'വർത്തമാനം' എന്നീ പരിപാടികൾ നടത്തുന്നതാണ്.   ദേശിയഗാനത്തോടെ സംഗമം സമാപിക്കും.    സംഗമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ:     ആർ.രാജഗോപാലൻ  (പ്രസിഡൻ്റ്)  9496881101  9072195674  കെ.സദാശിവൻ പിള്ള  (സെക്രട്ടറി) 9744080263  കെ.വി.വർക്കി   (പ്രോഗ്രാം കമ്മിറ്റി കൺവീനർ)  6282284050  പത്ര സമ്മേളനത്തിൽ  പ്രൊഫ. ആർ. രാജഗോപാലൻ ,  കെ. സദാശിവൻ പിള്ള,  കെ.വി വർക്കി,  സാം കെ ചാക്കോ എന്നിവർ പരിപാടികൾ വിശദീകരിച്ചു.  പ്രൊഫ . ആർ. രാജഗോപാലൻ,  കെ. സദാശിവൻ പിള്ള,  കെ.വി  വർക്കി,  കോശി സാമുവേൽ,  ടി.കെ സൈമൺ,  സാം കെ ചാക്കോ,  റോയി കെ കോശി,  സജി കെ തോമസ്,  പ്രൊഫ. എം. കെ സാമുവേൽ  എന്നിവർ ചുമതലക്കാരായുള്ള  സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു.
   

0 Comments