ad

Ticker

6/recent/ticker-posts

മാമ്മൂടൻ വള്ളം നീരണിയൽ 40-ാം വാർഷിക ആഘോഷം നടന്നു

എടത്വ: ജലോത്സവ ലോകത്ത് ഇരുട്ടു കുത്തി വിഭാഗത്തിലുള്ള മാമ്മൂടൻ കളി വള്ളം നീരണിയൽ 40-ാം വാർഷിക ആഘോഷം നടന്നു. കഴിഞ്ഞ കാല സ്മരണകൾ പങ്കുവെച്ച് നടന്ന സമ്മേളനത്തില്‍ അഡ്വ ഉമ്മൻ എം.മാത്യു അധ്യക്ഷത വഹിച്ചു .മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗം ജോസ് മാമ്മൂടൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കൈനകരി സെന്റ് മേരീസ് ചർച്ച് വികാരി ഫാദർ ജോസഫ് ചെമ്പിലകം അനുഗ്രഹ പ്രഭാഷണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, തലവടി ചുണ്ടൻ വള്ളം സമിതി പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള, ഡീക്കന്‍ അലക്സ് ചേന്ന൦ക്കുളം,റെന്നി മാമ്മൂടൻ, ജെറി മാമ്മൂടൻ എന്നിവർ പ്രസംഗിച്ചു.കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് ഭാരവാഹികളായ ടോണി തോമസ് പുളിപറമ്പ്, ജോൺ സ്ക്കറിയ എന്നിവർ പങ്കായം,ഒന്നാം തുഴ എന്നിവ മാമ്മൂട്ടിൽ കുടുംബയോഗം പ്രസിഡന്റ്‌ കുര്യൻ ജോർജ്ജ് , ഫാദർ ജോസഫ് ചെമ്പിലകം എന്നിവര്‍ നൽകി.കളിവള്ളം ശില്പി സാബു നാരായണൻ ആചാരിയെ ആദരിച്ചു. തുടർന്ന് കേക്ക് മുറിച്ച് വാർഷികാഘോഷം നടത്തി.
നാല് പതിറ്റാണ്ടുകളായി മത്സര രംഗത്ത് ഉള്ള മാമ്മൂടൻ പുതുക്കി പണിയുന്നതിന് ഉളികുത്തിയത് 2018 മാർച്ച്‌ 12ന് ആണ്. 2019 ആഗസ്റ്റ് 19ന് ആണ് നീരണിഞ്ഞത്.മുപ്പത്തി ഒന്നേകാൽ കോല്‍ നീളവും ,46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും ,3 നിലയാളുകളും ഉണ്ട്.കോവിൽമുക്ക് സാബു നാരായണന്‍ ആചാരിയാണ്‌ മുഖ്യ ശില്പി. വൈക്കം വാസു ആചാരി പണിയിറക്കിയ മാമൂടൻ വള്ളം ഉമാമഹേശ്വരനും പിന്നീട് 2018ൽ സാബു നാരായണൻ ആചാരിയും പുതുക്കി പണിതു. മാമ്മൂടൻ വള്ളം ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആണ് വാർഷികാഘോഷം ഒരുക്കിയത്.കുടുംബാംഗളായ പ്രൊഫ ഉമ്മൻ മാത്യൂ, സണ്ണി മാമ്മൂടൻ എന്നിവർക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.

Post a Comment

0 Comments