ad

Ticker

6/recent/ticker-posts

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചേർന്ന് ഇരിമ്പിളിയം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കർഷക തൊഴിലാളികളെ ആദരിക്കലും അവാർഡ് ദാന ചടങ്ങും നടന്നു.ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ടി ഷഹനാസിന്റെ അധ്യക്ഷതയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വസീമ വേളേരി പരിപാടി ഉദ്ഘടനം ചെയ്തു. സൗത്ത് മലബാർ ഓർഗാനിക് വളാഞ്ചേരി സമ്പൂർണ ജൈവവളം മാതൃകാ കർഷകർക്ക് നൽകി,ഇരിമ്പിളിയം സർവീസ് സഹകരണ ബാങ്ക് കർഷകർക്ക് മാവിൻ തൈ നൽകി.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് പി.സി.എ നൂർ,ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഫസീല ടീച്ചർ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ മുഹമ്മദ്‌, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ ഖദീജ, മെമ്പർമാരായ കെ. ടി ഉമ്മുകുൽസു, മാനുപ്പ മാസ്റ്റർ, മെറിഷ് ടി. പി, ജസീന കെ. പി, അബൂബക്കർ. കെ, ബാലചന്ദ്രൻ, സൈഫുനിസ കെ. ടി, റംല സത്താർ, ഷഫീദ ബേബി, സുനിത ഐ. പി, മുഹമ്മദാലി കെ, സുഭദ്ര എം. ടി, ബ്ലോക്ക്‌ മെമ്പർ കെ. എം.അബ്ദുറഹിമാൻ,ഇരിമ്പിളിയം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സത്താർ മാസ്റ്റർ,കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിനോദ് കുമാർ.പി,കൃഷി അസിസ്റ്റൻ്റുമാരായ പ്രജോദ്.കെ,അഞ്ജന ദേവരാജ്,കേരളാ ഗ്രാമീൺ ബാങ്ക് മാനേജർ അനു.എം ജി,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാജി മോൻ സാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ADC അംഗങ്ങൾ,കർഷകർ പങ്കെടുത്ത ചടങ്ങിൽ പതിനെട്ടോളം വരുന്ന മാതൃക കർഷകരെ ആദരിച്ചു.

Post a Comment

0 Comments