മുപ്പത്തഞ്ചാമത് മലപ്പുറം റവന്യൂ ജില്ലാ കായികോത്സവം ഒക്ടോബർ 21, 22, 23 തീയതികളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നായി 5000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും. കായികോത്സവത്തിന്റെ നടത്തിപ്പിനായി ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ, ജില്ലയിലെ എം.പിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ രക്ഷാധികാരികളായും വള്ളിക്കുന്ന് നിയോജകമണ്ഡലം എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്റർ ചെയർമാനുമായി സംഘാടകസമിതി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ജി.എം എച്ച് എസ് എസ് സി യു ക്യാമ്പസ് സ്കൂളിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെറീന ഹസീബ് അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി ഡി ഇ രമേഷ് കുമാർ കെ പി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് മിനി കെ ബി നന്ദിയും പറഞ്ഞു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി കെ സി അബ്ദുറഹിമാൻ, ടി പി എം ബഷീർ , വി കെ എം ഷാഫി, തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പീയുഷ്, ഹയർ സെക്കൻഡറി അസിസ്റ്റൻറ് കോഡിനേറ്റർ ഇസാക്ക് കാലടി, തിരൂരങ്ങാടി ഡി.ഇ. ഒ അനിത എം പി, സ്കൂൾ പ്രിൻസിപ്പൽ പ്രതാപ് കെ, ജനപ്രതിനിധികൾ, പ്രധാനാദ്ധ്യാപകർ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
0 Comments