മലപ്പുറം : ബാലസൗഹൃദ ഭവനം എന്ന മുദ്രാവാക്യമുയര്‍ത്തി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ മലപ്പുറം, മഞ്ചേരി ബ്ലോക്ക് - മുനിസിപ്പല്‍തല അദാലത്ത് സംഘടിപ്പിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്ത് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മെമ്പര്‍ സി. ഹേമലത അധ്യക്ഷയായി. മെമ്പര്‍ അഡ്വ.രാജേഷ് പുതുക്കാട് ക്ലാസെടുത്തു. മെമ്പര്‍മാരായ അഡ്വ.പി.ജാബിര്‍, ശ്രീജ പുളിക്കല്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ആശ മോള്‍ കെ.വി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അബ്ദുറഹിമാന്‍ കാരാട്ട്, മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റാബിയ, അടോട്ട് ചന്ദ്രന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഹമ്മദ് സാലിഹ് എ കെ, സി ഡി പി ഒ മാരായ പ്രമീള മോഹന്‍, സീതാലക്ഷ്മി എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്- ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, പോലീസ് - എക്‌സൈസ് ഉദ്യോഗസ്ഥര്‍, എസ്.സി- എസ് ടി പ്രമോട്ടര്‍മാര്‍, സ്‌കൂള്‍ മേധാവികള്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കാവല്‍ - കാവല്‍ പ്ലസ് വോളണ്ടിയര്‍മാര്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, പാരാലീഗല്‍ വോളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഷാജിത അറ്റാശ്ശേരി സ്വാഗതവും മലപ്പുറം ശിശു വികസന പദ്ധതി ഓഫീസര്‍ ആതിര നാരായണന്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ 170 പേര്‍ പങ്കെടുത്തു.
0 Comments