അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതിയിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായഹസ്തവും ആയി എത്തിയ വിവിധ രാഷ്ട്രീയപാർട്ടികൾ , ക്ലബ്ബുകൾ , ട്രോമ കെയർ പ്രവർത്തകർ തുടങ്ങിയ സന്നദ്ധ ഭടന്മാരെ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു.... പരിപാപടി പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്തിന്റെ അധ്യക്ഷതയിൽ MLA കുഞ്ഞാലികുട്ടി സാഹിബ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് യുവജന സംഗമവും നടന്നു... വാർഡ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, വ്യാപാരി വ്യവസായി,ക്ലബ് പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ സ്വാഗതവും വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കുഞ്ഞി മൊയ്‌ദീൻ കുട്ടി, ലൈല പുല്ലൂണി, ജിഷ ബ്ലോക്ക് മെമ്പർ PK റഷീദ് വാർഡ് മെമ്പർ ഫിർദൗസ് ആശംസയും പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു.....
0 Comments