വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 കേരളോത്സവത്തിന് നാഷ്ണൽ ഹൈവേ പുതുതായി നിർമ്മാണം നടക്കുന്ന വട്ടപ്പാറ ഓണിയിൽ പാലത്തിലൂടെയുള്ള വയഡക്ട് റൺ എന്ന പരിപാടിയോടെ തുടക്കമായി.വിളംബര ജാഥക്ക് പകരമായി ഈ പ്രാവിശ്യം വ്യത്യസ്തമായ ആശയം നടപ്പിലാക്കിയാണ് കേരളോത്സവത്തിന് തുടക്കമാകുന്നത്. "അഴുക്കിനെ തഴഞ്ഞ് അഴക്കിനെ തഴുകാം" എന്ന ക്യാപ്ഷനോടുകൂടി മാലിന്യ മുക്ത വളാഞ്ചേരി ക്യാമ്പയിനിൻ്റെ ഭാഗമായും ആണ് വയഡക്ട് റൺ സംഘടിപ്പിച്ചത്.വയഡക്ട് റൺ കോട്ടക്കൽ നിയോജകമണ്ഡലം .എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ഡിസംബർ ഒന്നിന് ക്രിക്കറ്റ് മത്സരങ്ങളോടു കൂടി കായിക- കലാ മത്സരങ്ങൾക്ക് തുടക്കമാകും.ഡിസംബർ 15 വരെ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി പരിപാടികൾ നടക്കും.വടക്കുമുറിയിൽ നിന്നും നാല് കിലോമീറ്ററോളമായുള്ള ഓട്ടത്തിന് നഗരസഭക്ക് പുറത്ത് നിന്നടക്കമുള്ള 600 പരം ആളുകൾ പങ്കെടുത്തു.പങ്കെടുത്തവർക്കെല്ലാം എം.എൽ.എ സർറ്റിഫിക്കറ്റ് വിതരണം ചെയ്തു. വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അദ്ധ്യക്ഷൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റoല മുഹമ്മദ്,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബിഖാലിദ്,ദീപ്തി ശൈലേഷ്,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഈ സ നബ്രത്ത്,ശിഹാബ് പാറക്കൽ,ആബിദ മൻസൂർ,ബദരിയ്യ മുനീർ,ഷാഹിന റസാഖ്,താഹിറ ഇസ്മായിൽ,എൻ.നൂർജഹാൻ,സുബിത രാജൻ,കെ.വി ഷൈലജ,ഫൈസൽ അലി തങ്ങൾ,കെ.വി ഉണ്ണികൃഷ്ണൻ,കമറുദ്ധീൻ പാറക്കൽ,സദാനന്ദൻ കോട്ടീരി,വീരാൻക്കുട്ടി പറശ്ശേരി,സാജിത ടീച്ചർ,നൗഷാദ് നാലകത്ത്,ബഷീറ നൗഷാദ്,പി.പി ഷൈലജ,നഗരസഭ സെകട്ടറി എച്ച്.സീന,എച്ച്.ഐ കെ.പി സലീം,നഗരസഭ ഉദ്യോഗസ്ഥർ,ഹെൽത്ത് വിഭാഗം ജീവനക്കാർ,സാനിറ്റേഷൻ വർക്കേഴ്സ്,ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments