ad

Ticker

6/recent/ticker-posts

വര്‍ഗീസ് കോലത്തുപറമ്പിലിന്റെ മാതാവ് അന്നമ്മ മത്തായി അന്തരിച്ചു.

തലവടി: കോണ്‍ഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പിലിന്റെ മാതാവും ആനപ്രമ്പാല്‍ കോലത്തുപറമ്പില്‍ വര്‍ഗീസ് മത്തായിയുടെ (കുഞ്ഞുമോന്‍) ഭാര്യയുമായ അന്നമ്മ മത്തായി (72) അന്തരിച്ചു. സംസ്‌കാരം ഡിസംബർ 02 ?ന് രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ്പള്ളിയില്‍.പരേത പാവുക്കര മൂര്‍ത്തിട്ട കുടുംബാംഗമാണ്. ഷൈനി,ഷിനു എന്നിവരും മക്കളാണ്. മരുമക്കള്‍: ലിബി വര്‍ഗീസ് (നിരണം), സജി ചാക്കോ മംഗലശേരില്‍ (തിരുവല്ല), സോണിയ ഷിനു (ഇടുക്കി). നിര്യാണത്തില്‍ കൊടിക്കുന്നിൽ സുരേഷ് എം.പി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.

Post a Comment

0 Comments