വളാഞ്ചേരി |
കോട്ടക്കലിൽ കഴിഞ്ഞ ദിവസം സമാപിച്ച സ്കൂൾ ജില്ലാ കലോത്സവത്തിന്റെ അവസാന ദിനത്തിൽ വേദികളിലേക്കുള്ള ശബ്ദം, വെളിച്ചം എന്നിവക്ക് ആവശ്യമായ വൈദ്യുതി കേബിളുകൾ സാമൂഹ്യദ്രോഹികൾ മുറിച്ച സംഭവം പ്രതിഷേധാർഹമാണെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനം അംഗീകരിക്കാൻ കഴിയില്ലന്നും കുറ്റക്കാർക്കാരെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നൽകണമെന്നും സംഘടനയുടെ ജില്ല സെക്രട്ടറി സാലി സംഗീത് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
0 Comments