ad

Ticker

6/recent/ticker-posts

സെലക്‌സ് മാളില്‍ ബര്‍ഗര്‍ കിങ് പ്രവര്‍ത്തനമാരംഭിച്ചു

തൃശ്ശൂര്‍: ലോകത്തെ മുന്‍നിര ഭക്ഷ്യശൃംഗലയായ ബര്‍ഗര്‍ കിങ്ങിന്റെ പുതിയ ഔട്ട്‌ലെറ്റ് കിഴക്കേ കോട്ടയിലെ സെലക്‌സ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫ്‌ളെയിം- ഗ്രില്‍ഡ് ബര്‍ഗറുകളടക്കമുള്ള വൈവിധ്യമാര്‍ന്ന മെനുവാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ബര്‍ഗര്‍ കിങ്ങിന്റെ കേരളത്തിലെ ഏഴാമത്തെ ഔട്ട്‌ലെറ്റാണ് തൃശ്ശൂരിലേത്. അതിവേഗ വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ 109 നഗരങ്ങളിലായി 483 റസ്റ്റോറന്റുകളാണ് ബര്‍ഗര്‍ കിങ് തുറക്കുന്നത്. വെജ്, ചിക്കന്‍, മട്ടന്‍ എന്നിവയില്‍ ടേസ്റ്റി, ക്ലാസിക്, ഐക്കോണിക്ക് വൂപ്പര്‍ ശ്രേണികളില്‍ ഇന്ത്യന്‍ രുചികള്‍ കൂടി ഉള്‍പ്പെടുത്തിയ ബര്‍ഗറുകള്‍ ഇവിടെ ലഭ്യമാണ്. ലോഡഡ് റോളുകളും ക്രഞ്ചി ടാക്കോസും ഇവിടെയുണ്ട്. 100 ശതമാനം അറേബ്യന്‍ കാപ്പിക്കുരു ഉപയോഗിച്ച് തയ്യാറാക്കിയ ഹോട്ട്-കോള്‍ഡ് കോഫീ, ഷേക്ക്, ഹോട്ട് ചോക്കളേറ്റ്, മസാല ചായ തുടങ്ങിയ ആസ്വദിക്കുന്നതിനായി ബികെ കഫെയും ഇവിടെയുണ്ട്. ഇതിനു പുറമെ വിവിധ ഡെസേര്‍ട്ടുകളും സണ്ടേയും സോഫ്റ്റിയും ഇവിടെ ലഭിക്കും. ഡിജിറ്റല്‍ ഫസ്റ്റ് ബ്രാന്‍ഡായ ബര്‍ഗര്‍ കിങ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി സ്വയം ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്ന കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. നീണ്ട ക്യൂ ഒഴിവാക്കി തീന്മേശയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഭക്ഷം തിന്മേശയിലെത്തിക്കുന്ന ടേബിള്‍ സര്‍വീസും ഇവിടെയുണ്ട്. നല്‍കുന്ന പണത്തിനുള്ള മൂല്യവും രുചിയുമാണ് എന്നും ബര്‍ഗര്‍ കിങ്ങിനെ വേറിട്ട് നിര്‍ത്തുന്നത്. ഓഫറില്‍ രണ്ട് വെജ് ബര്‍ഗറുകള്‍ 79 രൂപയ്ക്കും ചിക്കന്‍ ബര്‍ഗറുകള്‍ 99 രൂപയ്ക്കും ലഭിക്കും. കൂടാതെ ബികെ ആപ്പിലൂടെ കൂടുതല്‍ ഓഫറുകളും ഡൈന്‍-ഇന്‍ ഡീലുകളും സ്വന്തമാക്കാം. ദക്ഷിണേന്ത്യ തങ്ങളുടെ വളര്‍ച്ചയിലെ പ്രധാന മാര്‍ക്കറ്റാണെന്നും നിരവധി ഭക്ഷണ പ്രേമികളും സംസ്‌കാരങ്ങളും കൊണ്ട് നിറഞ്ഞ തൃശ്ശൂരില്‍ പുതിയ റസ്റ്റോറന്റ് ആരംഭിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ബര്‍ഗര്‍ കിങ് സിഎംഒ കപില്‍ ഗ്രോവര്‍ പറഞ്ഞു. പ്രാദേശിക രുചികളെ കൂടി ഉള്‍പ്പെടുത്തി രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് ബര്‍ഗര്‍ കിങ്ങിനെ കൊണ്ടുവരുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധയാണിത് കാട്ടുന്നത്. ബര്‍ഗറുകളും വൂഫറുകളും അടക്കമുള്ളവ മികച്ച ഓഫറില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച വിലയില്‍ രുചികരമായ ഭക്ഷണം എന്ന കാഴ്ചപ്പാടിലാണ് മുന്നോട്ട് പോകുന്നത്. ഡിജിറ്റല്‍ സംവിധാനത്തിലൂടെ അനായാസം ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ക്യൂ നില്‍ക്കാതെ ഓര്‍ഡര്‍ ചെയ്യാമെന്നതിന് പുറമെ ഭക്ഷണം തിന്മേശയിലെത്തിക്കുന്നത് വഴി ഓരോരുത്തര്‍ക്കും മികച്ച ഡൈനിങ്ങ് അനുഭവം ഉറപ്പാക്കുകയും ചെയ്യും. ഓരോ പുതിയ റസ്റ്റോറന്റിലൂടെയും ഉപഭോക്തൃ നിര വിപുലപ്പെടുത്താനും ഭക്ഷണത്തിന്റെ ഗുണനിലവാരവും പുതുമയും ശക്തിപ്പെടുത്താനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗഹാര്‍ദ്ധ അന്തരീക്ഷവും ആഗോള നിലവാരും രുചി വൈവിധ്യവും ചേരുമ്പോള്‍ ബര്‍ഗര്‍ പ്രേമികളുടെ ഒരു പുതിയ ലക്ഷ്യ സ്ഥാനമായി തൃശ്ശൂരിലെ ബര്‍ഗര്‍ കിങ് മാറും. രണ്ടു ദിവസത്തിനകം തൃശ്ശൂര്‍ ഹൈലൈറ്റ് മാളിലും ബര്‍ഗര്‍ കിങ്ങിന്റെ പുതിയ ഔട്ട്‌ലെറ്റ് തുറക്കും. വടക്കന്‍ കേരളത്തിലും ബര്‍ഗര്‍ കിങ്ങിന്റെ സാന്നിധ്യം ശക്തമാക്കും. അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് മേഖലയില്‍ വളര്‍ന്നു വരുന്ന ആവശ്യം നിറവേറ്റാനും വിശ്വസ്തമായ ഉപഭോക്തൃ അടിത്തറ കെട്ടിപടുക്കാനുമാണ് ബര്‍ഗര്‍ കിങ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Post a Comment

0 Comments