ad

Ticker

6/recent/ticker-posts

രാജ്യത്തേ മതേതര സംഘടനകൾ ജാഗ്രതരാകണം : പിഡിപി

കാടാമ്പുഴ :ബാബരി തകർത്തത് ജാംഭവാൻ്റെ കാലത്തല്ല - ഇനി ഒരു ബാബരി ആവർത്തിക്കരുത് എന്ന അജണ്ടയിൽ പി ഡി പി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കാടാമ്പുഴയിൽ ഫാസിസ്റ്റ് വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു . രാജ്യത്തേ മതേതര ജനാധിപത്യ ചേരിയേ ദുർബലപ്പെടുത്തി പൂർണ്ണമായ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള അജണ്ടയുടെ തുടക്കമാണ് 1992 ൽ കർക്കപ്പെട്ട ബാബരി മസ്ജിദെന്നും ഇനിയും രാജ്യത്തേ പള്ളികൾ തകർക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമത്തേ നിയമം മൂലം പ്രതിരോധിക്കാൻ മതേതര ജനാധിപത്യ സംഘനകൾ തയ്യാറാകണമെന്നും പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.ടി ഹുസൈൻ പറഞ്ഞു . കാടാമ്പുഴയിൽ പി ഡി പി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .  മണ്ഡലം പ്രസിഡൻ്റ് കെ.കെ അബ്ദുൽ ബാദിർ അധ്യക്ഷത വഹിച്ചു .അലവി കാടാമ്പുഴ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുസ്തഫ കെ ടി,ഷാജി കുറ്റിപ്പുറം,ഫസലു ഇരിമ്പ്ലിയം,ബീരാൻ കുട്ടി പറശ്ശേരി സംസാരിച്ചു. ഹസ്സൻ കുട്ടി പുതുവള്ളി സ്വാഗതവും ,ഹുസൈൻ കക്കാട്ട് തൊടി നന്ദിയും പറഞ്ഞു

Post a Comment

0 Comments