കല്ലിശ്ശേരി(ചെങ്ങന്നൂര്‍ ) :കല്ലിശ്ശേരി എന്ന കൊച്ചു ഗ്രാമപ്രദേശത്തെ രാഷ്ട്രീയ ഭൂപടത്തിലും ആത്മീയ ഗോളത്തിലും അടിവരയിട്ടു കാണിക്കുവാൻ കാരണക്കാരായ മഹത് വ്യക്തിത്വങ്ങൾ ആയിരുന്നു അന്തരിച്ച തോമസ് കുതിരവട്ടവും പ്രൊഫ ഡോ. ടി. സി കോശിയും.
ചെങ്ങന്നൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പേരാണ് തോമസ് കുതിരവട്ടം(80)എന്നുള്ളത്.കേരളാ കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സി സ്ഥാപിച്ച സ്ഥാപക നേതാക്കളില്‍ ഒരാളായ ഇദ്ദേഹം ചെങ്ങന്നൂരിൽ നിന്നുമുള്ള ആദ്യ രാജ്യ സഭാംഗം ആയിരുന്നു. 1985- 1991 രാജ്യ സഭാംഗമായിരുന്ന തോമസ് കുതിരവട്ടത്തിന്റെ ജീവിത സായാഹ്നത്തിൽ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയെങ്കിലും നിരാലംബരുടെ കണ്ണീരൊപ്പാൻ മുൻനിരയിലായിരുന്നു.
ഓർത്തഡോക്സ് സഭയുടെ ആർദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കല്ലിശ്ശേരി ശാഖയുടെയും ട്രഷറാർ ആയി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം നിരാലംബർക്ക് അത്താണിയായിരുന്നു.
ഭൗതികശരീരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഭവനത്തിൽ എത്തിച്ച് പൊതു ദർശനം ആരംഭിച്ചു.സംസ്കാരം ജനുവരി 14ന് ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2.30ന് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പരിശുദ്ധ കാതോലിക്കാബാവ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നതും ആണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തി കൊണ്ടിരിക്കുന്നു.
ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ പ്രൊഫസർ,ഐപിസി വൈക്കം, പാമ്പാടി സെന്ററുകളുടെ മുൻ സെന്റർ ശുശ്രൂഷകൻ,കുമ്പനാട് ഹെബ്രോൺ ബൈബിൾ കോളേജ് പിജി കോഴ്സിന്‍റെ മുൻ ഡീൻ, ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ ചെയർമാൻ ,വേൾഡ് വിഷൻ ആരംഭകാല ഡയറക്ടര്‍ എന്നീ പദവികൾ അലങ്കരിച്ചിരുന്ന കല്ലിശ്ശേരി മഴുക്കീർ താമരപ്പള്ളിൽ പ്രൊഫ. ഡോ ടി. സി. കോശി (91) സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായിരുന്നു.
കല്ലിശ്ശേരി താമരപ്പള്ളിൽ പ്രൊഫ. ഡോ.ടി. സി കോശിയുടെ സംസ്ക്കാരം ജനുവരി 17ന് രാവിലെ 9.30ന് ചിക്കാഗോ സയൻ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
വേൾഡ് വിഷൻ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന പ്രൊഫ. ഡോ. ടി.സി കോശിയാണ് 1988 ൽ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയെ പൊതുപ്രവർത്തന രംഗത്തേക്ക് നയിച്ചത്.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കല്ലിശ്ശേരി ശാഖയുടെ പ്രസിഡൻ്റായി പ്രൊഫ. ഡോ ടി.സി. കോശിയും ട്രഷറാർ ആയി തോമസ് കുതിരവട്ടവും പ്രവർത്തിച്ചിരുന്ന അതേ സമയത്ത് ആണ് ഡോ. ജോൺസൺ വാലയിൽ ഇടിക്കുള സെക്രട്ടറിയായി ഇവർക്കൊപ്പം 1998 ൽ പ്രവർത്തിച്ചത്.
2001ൽ ഗുജറാത്തില്‍ ഉണ്ടായ ഭൂകമ്പ ബാധിതർക്ക് എച്ച്.എം.ഐ യുടെ നേത്യത്വത്തില്‍ ഗുജറാത്തിലേക്ക് പോയ സേവ് ഗുജറാത്ത് ടീമിന് ചെങ്ങന്നൂര്‍ റെയിൽവെ സ്റ്റേഷനിൽ നല്കിയ യാത്രയയപ്പ് ചടങ്ങിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തിരുന്നു.
രാജ്യസഭ മുൻ അംഗം തോമസ് കുതിരവട്ടം,എച്ച്എംഐ ചെയർമാൻ പ്രൊഫ.ഡോ.ടി. സി കോശി ,ഡയറക്ടര്‍ റവ. എംപി.ജോർജ്ജ്ക്കുട്ടി ,ബിജെപി ജില്ലാ പ്രസിഡന്റ് രാജൻ മൂലവീട്ടിൽ, ചാർലി ഏബ്രഹാം എന്നിവർ ചേർന്ന് ഡോ.ജോൺസൺ വാലയിൽ ഇടിക്കുള നേതൃത്വം നല്‍കിയ സേവ് ഗുജറാത്ത് ടീമിനെ യാത്ര അയയ്ക്കുന്നു.

0 Comments