എടത്വ: കേരളത്തിൽ മനുഷ്യോ ചിതമായ ജീവിതം സൃഷ്ടിക്കാൻ പോരടിച്ച നവോത്ഥാന മഹാകവി കുമാരനാശാൻ്റെ ചരമ ശതാബ്ദി ആചരണത്തിന് സമാപനം കുറിച്ചു കൊണ്ട് കായിക്കരയിൽ നിന്നും ജനുവരി 10ന് ആരംഭിച്ച നവോത്ഥാന സന്ദേശ യാത്ര യ് ക്ക് രാമങ്കരി എസ്.എൻ.ഡി.പി.ഓപ്പൺ ഹാളിൽ ഉജ്ജ്വല സ്വീകരണം നല്കി. സ്വീകരണ സമ്മേളനം ജാഥാ ക്യാപ്റ്റൻ കെ.പി.സജി ഉൽഘാടനം ചെയ്തു.നവോത്ഥാ സന്ദേശ യാത്രയ്ക്കായി ഇവിടെ നടത്തിയ ജനകീയ സ്വീകരണത്തിന് തുടർച്ചയായ സാംസ്ക്കാരിക മുന്നേറ്റം സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആചരണ സമിതി താലൂക്ക് പ്രസിഡൻ്റ് രാമങ്കരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്രിസ്സ് ചങ്ങനാശേരി അതിരുപതാ ഡയറക്ടർ ഫാദർ തോമസ് താന്ന്യ 'യത്ത് മുഖ്യ അഥിതിയായ പങ്കെടുത്ത് പ്രസംഗിച്ചു.ചരിത്രപണ്ഡിതൻകുറിച്ചി സദൻ മുഖ്യ പ്രസംഗം നടത്തി.ജാഥയ്ക്ക് സ്വീകരണ നല്കാൻ കുട്ടനാടിൻ്റെ വിവിധ കേന്ദ്രങ്ങളിൽ സാംസ്ക്കാരിക സംഘടനകളുടെ പ്രവർത്തകർ എത്തിയിരുന്നു. ദേശീയ വായനശാല കാവാലം സെക്രട്ടറി എം.എ.തോമസ്, പബ്ളിക് ലൈബ്രറി ഊരുക്കരി സെക്രട്ടറി ബാലകൃഷ്ണൻ, എസ്.എൻ.ഡി.പി.യൂണിയൻ കുട്ടനാട് താലൂക്ക് കൺവീനർ സന്തോഷ് ശാന്തി, ജോയിൻ്റ് കൺവീനർ എം.ഡി.ഓമനക്കുട്ടൻ, രാമങ്കരി, മാമ്പുഴക്കരി, സത്യവ്രത സ്മാരക ശാഖാ ഭാരവാഹികളായ സുഗുണമ്മ, ആർ.രാധാകൃഷ്ണൻ, കെ.അനിൽകുമാർ, യു.ഡി.എഫ് കുട്ടനാട് നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസഫ് ചെക്കോടൻ, സി.പി.ഐ. മണ്ഡലം കമ്മറ്റിയംഗം പി.ജി.സലിം കുമാർ, എസ്.യു.സി.ഐ.കമ്യൂണിസ്റ്റ് കുട്ടനാട് ലോക്കൽ കമ്മറ്റിയംഗങ്ങളായ നന്ദനൻ വലിയപറമ്പ് ,ഗണേഷ് ബാബു,ആചരണ സമിതി ഭാരവാഹികളായ, രാമങ്കരി രാധാകൃഷ്ണൻ ,എൻ .ഐ .തോമസ്, സോമനാഥ് കുന്നങ്കരി, ബൈജു കരാഞ്ചേരി ,സി.കെ.കൃഷ്ണകുമാർ ,ലിജുവിദ്യാധരൻ', രാധാകൃഷ്ണൻ ചമ്പക്കുളം, ബിജു കാരാഞ്ചേരി ,ജതീന്ദ്രൻ തുടങ്ങിയ നിരവധി പേർ ഷാൾ അണിയിച്ച് ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു.നവോത്ഥാന സന്ദേശ യാത്രയിലെ കലാകാരന്മാർ ആശാൻ കവിതകളെയും, നവോത്ഥാന ആശയളേയും ജനഹൃദയങ്ങളിൽ എത്തിക്കുന്ന ഗാനസദസ്സ് നടത്തി. രാവിലെ മുതൽ വിദ്യാർത്ഥികളുടെ ആശാൻ കവിതാപാരായണ മത്സരം ഹാളിൽ നട എം.കെ.സാനുമാഷ് ഒപ്പിട്ട സർട്ടിഫിക്കറ്റും ആചരണ സമിതി പ്രസിദ്ധീകരിച്ചപുസ്തകങ്ങളും മെമോൻ്റൊയും നല്കി. കവിതാപാരായണത്തിൽ യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരോളിൻ എ.കെ, SHUP S കണ്ണാടി, എൽപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആൻ വി അനിൽകുമാർ ലിറ്റിൽ ഫ്ലവർ എൽപിഎസ് കൈനകരി എന്നിവർകരസ്ഥമാക്കി. രാമങ്കരി പഞ്ചായത്ത് പ്രസിഡൻറ് ആർ.രാജുമോൻ, എസ്.എൻ.ഡി.പി കുട്ടനാട് വൈ.ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, , ജോസഫ് ചെക്കോടൻ, എൻ.ഐ.തോമസ്, ബൈജു കരാഞ്ചേരി ,ബാലകൃഷ്ണൻ ഊരുക്ക രി, രാധാകൃഷ്ൺ ചമ്പക്കുളം, സി.കെ കൃഷ്ണ കുമാർ, ലിജു വിദ്യാധരൻ, ആശ കിടങ്ങൂർ, ജെസ്സി അലക്സ്, രാജ് മോഹൻ, പ്രഭാ സുധൻ, മോഹനൻ മാമ്പുഴക്കരി, കെ.പി.ഷാജി, സജി കാവാലം, രാജു തൊളാട്ട്, സിന്ധു ടീച്ചർ, ബോണി സാർ, എം.എ.തോമസ്, ബിജു സേവ്യർ,പി.ആർ സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് ( 16) പല്ലന യിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാൻ ആചരണ സമിതി കുട്ടനാട് സമിതി ബൈക്ക് റാലിയായി പോകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
0 Comments